ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഗായിക ആര് ? പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന ശ്രയ ഘോഷാലിനെയും പിന്തള്ളി മറ്റൊരു ഗായിക

ഇന്ത്യയിലെ ടോപ് സിംഗേഴ്സിന്റെ ലിസ്റ്റെടുത്തൽ അതിൽ നമ്മുടെ മനസിലേക്ക് ആദ്യം എത്തുന്ന പേരാണ് ശ്രയ ഘോഷാലിന്റെത്. എന്നാൽ ഏറ്റവും സമ്പന്നയായ ഗായിക ഏതെന്നു ചോദിച്ചാലോ ? ഒരു പാട്ട്  പാടുന്നതിന്  ശ്രീയ ഘോഷാൽ വാങ്ങുന്ന പ്രതിഫലം 25  ലക്ഷം രൂപയാണ് . എന്നാൽ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ആരെന്ന് ചോദിച്ചാൽ അത് ശ്രയ അല്ല, പഞ്ചാബി ഗായികയായ തുളസി കുമാറാണ് .  അതായത് ഇന്ത്യയിലെ പ്രശസ്ത ഗായികയായ ശ്രയ ഘോഷാലിനേയും പിന്തള്ളി സമ്പന്ന ഗായകരിൽ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് ഗായിക തുളസി കുമാർ . ഇനി തുളസി കുമാർ ആരാണെന്നല്ലേ ?

ടി സീരീസ് നിയന്ത്രിക്കുന്ന കുമാർ കുടുംബത്തിലെ അംഗമാണ് തുളസി . ഗായികയുടെ ആസ്തി  ഏകദേശം  210 കോടി രൂപ ആണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ .  മ്യൂസിക്   ഫീൽഡിൽ അത്ര  സജീവമല്ലെങ്കിലും തുളസി  പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആണ് .  ഭൂൽ ഭുലയ്യ ,  റെഡ്‌ഡി, ദബാംഗ് ,  കബീർ സിംഗ് ,  സത്യപ്രേമ് കി കഥ, ആഷിഖി 2  തുടങ്ങി നിരവധി ചിത്രങ്ങൾക്കായി തുളസി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .

ഒരു പട്ടു പാടുന്നതിന്  ശ്രീയ ഘോഷാൽ വാങ്ങുന്ന പ്രതിഫലം 25  ലക്ഷം രൂപയാണെങ്കിൽ 7-10 ലക്ഷം രൂപയാണ് ഒരു ട്രാക്ക് പാടുന്നതിനു തുളസി കുമാർ വാങ്ങുന്ന പ്രതിഫലം .

എന്നാൽ രാജ്യത്തെ സമ്പന്ന ഗായികമാരുടെ  കണക്കെടുക്കുമ്പോൾ  ശ്രീയ ഘോഷാൽ ,  സുനിധി ചൗഹാൻ ,  നേഹ കാക്കെർ ,  തുടങ്ങി നിരവധി പേരുകൾ ഉയർന്നു വന്നെങ്കിലും  അവരെയെല്ലാം പിന്തള്ളിയാണ് തുളസി കുമാർ ഒന്നാമത് എത്തിയത് .ശ്രയ ഘോഷാൽ 25 ലക്ഷവും  സുനിധി ചൗഹാൻ 20 -22 ലക്ഷവും,  നേഹ കാക്കെർ  10 മുതൽ 15  ലക്ഷം പ്രതിഫലം വാങ്ങുമ്പോൾ  ഇവരിൽ നിന്നെല്ലാം കുറവ് പ്രതിഫലം വാങ്ങുന്ന തുളസി സമ്പത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്  കുടുംബ ബിസിനൺസിൽ നിന്നുള്ള വരുമാനം കൊണ്ട് കൂടിയാണ് .  ടി സീരിസിന്റെ കിഡ്സ് ഹുഡ് എന്ന യൂട്യൂബ് ചാനലും തുളസിയുടെ പേരിലാണ് . 210 കോടിയാണ് നിലവിൽ തുളസിയുടെ ആസ്തി. 180  കോടി  മുതൽ 185   കോടി രൂപയാണ് ശ്രേയ ഘോഷാലിന്റെ  ആസ്തി .  100  മുതൽ 110 കോടി വരെയാണ്  സുനിധി ചൗഹാന്റെ ആസ്തിയായി കണക്കാക്കുന്നത് .  ആശാ ഭോസ്‌ലെയാണ് നാലാം സ്ഥാനത്തുള്ളത് .

എന്നാൽ പ്രശസ്ത ഗായിക ശ്രീയ ഘോഷാലിന്റെ പാട്ടിലേക്കുള്ള യാത്ര  തുടങ്ങിയത്  സീ ടീവിയിൽ  സംപ്രേഷണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോ ആയ  സരിഗമപയിലെ  വിജയിആയതിലൂടെ ആയിരുന്നു .  എന്നാൽ തുളസി കരിയർ തുടങ്ങിയത് ഒരു റേഡിയോ ജോക്കിയായിട്ടായിരുന്നു . ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് തുളസി വരുന്നത് . ഇന്ത്യയിലെ തന്നെ പ്രമുഖ മ്യൂസിക് ലേബലും ഫിലിം പ്രൊഡക്ഷൻ കമ്പനിയുമായ ടി സീരിസ് ന്റെ ഉടമയാണ് തുളസിയുടെ അച്ഛൻ ഗുൽഷൻ കുമാർ . മാത്രമല്ല ഇന്ന് നടിയായും ഗായിക എന്ന നിലയിലും പ്രശസ്തയായ താരമാണ് തുളസി കുമാർ .

“സോച് ന സകേ, തേരാ ബൻ ജാവൂങ്കാ, ഓ സഖി സഖി, തേരെ നാൽ തുടങ്ങി ഹിറ്റ് ഗാനങ്ങൾ തുളസിയുടേതാണ് .

എന്നാൽ ശ്രയ ഘോഷാൽ തന്റെ 16ആം വയസിലാണ് ആദ്യമായി ബോളിവുഡിലേക്ക് ചുവടുവെക്കുന്നത് . 2002 ൽ പുറത്തിറങ്ങിയ ഐശ്വര്യ റായ്- സഞ്ജയ് ലീല ബൻസാലി ചിത്രം ദേവദാസിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത് . അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിൽ തന്നെ ശ്രീയ പാടിയ ഗാനത്തിന് നാഷണൽ അവാർഡ് ,  ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള  ഫിൽംഫൈർ അവാർഡ് ,  ഫിലിം ഫൈറിന്റെ പുതിയ സംഗീത പ്രതിഭക്കുള്ള  ആർ ഡി ബർമൻ അവാർഡ് എന്നിവ ലഭിച്ചു .  പിനീട് ശ്രയ ബോളിവുഡിൽ തന്നെ മികച്ച പിന്നണി ഗായികയായി ശ്രദ്ധ നേടി . ഹിന്ദി ,  ഉർദു ,  ബംഗാളി ,   ഭോജ്പുരി ,  കന്നഡ ,  ഓടിയ ,  മലയാളം ,   പഞ്ചാബി ,  തെലുഗ് ,  മറാത്തി , ആസാമീസ് തുടങ്ങി ഇംഗ്ലീഷിലും ഗാനം ആലപിച്ചിട്ടുണ്ട് . ഇന്ത്യയിലെമികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ്  2002  ,  2005  ,  2007 ,  2008, 2021  എന്നീ  വര്ഷങ്ങളിലഭിച്ചു .

എന്നാൽ തുളസി കുമാർ തന്റെ കരിയർ തുടങ്ങുന്നത് 2006 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ‘ചുപ് ചുപ് കെ’ യിലൂടെയാണ്. ചിത്രത്തിലെ ഷബേ ഫിറാഖ് എന്ന ഗാനത്തിലൂടെയാണ്  തുളസി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് . മാത്രമല്ല ചലച്ചിത്ര നിർമ്മാതാവ് ഭൂഷൺ കുമാറിന്റെയും നടി ഖുശാലി കുമാറിൻ്റെയും സഹോദരി കൂടിയാണ് തുളസി . മാത്രമല്ല നിരവധി ആൽബങ്ങളും തുളസിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട് .

കുമാർ  സോച്ച് നാ സാകെ , സനം രേ , നാച്ചംഗേ സാരി രാത്, വജാ തും ഹോ തുടങ്ങിയവ തുളസി പാടിയ ഹിറ്റുകളിൽ ചിലതാണ് . 2020 പുറത്തിറങ്ങിയ തൻഹായി’ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു . ടി സീരിസ് യൂട്യൂബ് ചാനലിൽ പുറത്തുവിട്ട ഈ ഗാനം 11 Cr പ്രേക്ഷകരാണ് കണ്ടത് . തുളസി കൂടുതലും പാടിയിട്ടുള്ളത് ഹിന്ദി , ഇംഗ്ലീഷ്, ഫ്രഞ്ച് എന്നി ഭാഷകളിലാലായതുകൊണ്ട് മലയാളികൾക്ക് അത്ര സുപരിചിതയല്ല .

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് , മികച്ച ഫെമെയിൽ പ്ലേ ബാക് സിങ്ങർ , മിർച്ചി മ്യൂസിക് അവാർഡ് തുടങ്ങി ശ്രദ്ധേയമായ അവാർഡുകളും ചുരുങ്ങിയ സമയം കൊണ്ട് തുളസി സ്വന്തമാക്കി .

എന്നാൽ ഏത് ഭാഷയിൽ  പാടിയാലും അതെ ഉച്ചരണത്തോടെ പാടുമെന്നതാണ് ശ്രയയെ ഇതര ഭാഷക്കാരും ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് . പല മറുഭാഷ ഗായകർക്കും മലയാളം വഴങ്ങാൻ പ്രയാസമാണെങ്കിൽ കൂടി ശ്രയ മലയാളത്തിൽ പാടിയ ഗാനങ്ങളൊക്കെയും ഹിറ്റ് ചാർട്ടിൽ ഇടം നേടിയതാണ് .  മെലഡി  ക്വീൻ ,  ക്വീൻ ഓഫ് ബോളിവുഡ് മ്യൂസിക് , നെറ്റിങ്ഗേൾ  എന്നിങ്ങനെയാണ്  സംഗീതലോകം ശ്രയയെ വിളിക്കുന്നത് .

സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടിയേണ്ടിൽ പോലും ശ്രേയ ഘോഷാൽ  അതൊക്കെ നിരസിച്ചിരുന്നു . എന്നാൽ തുളസി കുമാർ ഗായിക എന്നതിലുപരി ഒരു നടി കൂടിയാണ് . ബോളിവുഡ് ചിത്രങ്ങളായ എയർ ലിഫ്റ്റ്, ഭൂൽ ഭുലയ്യ, ആഷിഖി 2, കബീർ സിംഗ് എക്സ്ട്രാക്ഷൻ എന്നി ചിത്രങ്ങളിലെ തുളസിയുടെ പാട്ടുകൾ മലയാളികളുടെയും ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയവയാണ് .

എന്നാൽ അല്ലു അർജുന്റെ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 ലെ ‘സൂസെക്കി’ എന്ന ഡ്യുയറ്റ് അടക്കം യിമ്മിയിമ്മി, സാലിമ തുടങ്ങിയ ഗാനങ്ങൾ ഈ വർഷം ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ശ്രയയുടെ ഗാനങ്ങളാണ് . കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയിലെ കലാപക്കാര’ , മഞ്ജു വാര്യർ കം ബാക് ചിത്രം ഹൌ ഓൾഡ് ആർ യു വിലെ ‘വിജനതയിൽ, ചാർലിയിലെ  ‘പുതുമഴയായി, സലാല മൊബൈൽസിലെ ‘ഈറൻ കാറ്റിൻ ഈണം പോലെ, തുടങ്ങിയവ മലയാളത്തിലെ ശ്രയയുടെ ചില ഹിറ്റുകളിൽ ചിലതാണ് .

എന്തൊക്കെയായാലും , ശ്രേയയുടെയും ,  തുളസിയുടെയും ആരാധകർ ഒരിക്കലും കുറഞ്ഞിട്ടില്ല .   നല്ല നല്ല പാട്ടുകളിലൂടെയും ,  മികച്ച ആലാപമാനത്തിലൂടെയും  അവർ ഇനിയും പ്രശസ്തി ആര്ജിക്കുമെന്നത് ഉറപ്പാണ് .