മാര്‍ക്കോ പൂജയ്ക്കായി മാസ് ലുക്കിലെത്തി ഉണ്ണി മുകുന്ദന്‍!!

ജയ്ഗണേഷിന് ശേഷം ഉണ്ണിമുകുന്ദന്‍ പുതിയ ചിത്രം മാര്‍ക്കോയുടെ തിരക്കിലാണ്. മലയാളത്തില്‍ ആദ്യമായി ട്ടൊരു വില്ലനെ നായകനാക്കി ചിത്രം ഒരുങ്ങുകയാണ്. ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ചിത്രത്തിന്റെ പൂജയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

മൂന്നാറിലായിരുന്നു മാര്‍ക്കോയുടെ പൂജാ ചടങ്ങ്. ഉണ്ണി മുകുന്ദനാണ് പൂജാ വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചത്. പൂജയ്ക്കായി താരങ്ങള്‍ എത്തുന്നതിന്റെ ദൃശ്യങ്ങളെല്ലാം വീഡിയോയിലുണ്ട്. ഉണ്ണി മുകുന്ദനും അണിയറപ്രവര്‍ത്തകരും നിലവിളക്ക് കൊളുത്തുന്നതും വീഡിയോയിലുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.

മാസ് ലുക്കിലാണ് ഉണ്ണി കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ എന്‍ട്രിയാണ് വീഡിയോയുടെ ഹൈലൈറ്റ്.് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനിയാണ്. മലയാളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും മാര്‍കോ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.

ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദാഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് മാര്‍ക്കോ തിയേറ്ററിലേക്ക് എത്തിക്കുന്നത്. അഞ്ച് കോടിയും 50 ശതമാനം തിയേറ്റര്‍ ഷെയറും നല്‍കിയാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് വിറ്റുപോയത്. മലയാള സിനിമയ്ക്ക് ആദ്യമായിട്ടാണ് ഹിന്ദി ഡബ്ബിംഗിന് ഇത്രയും വലിയ തുക ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ്ഗണേഷാണ് ഉണ്ണിമുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.