
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് ഉർവശി. ഇപ്പോൾ താരം സിനിമയിലേക്ക് എത്തപെട്ടതിന് കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ. സിനിമയിലേക്കുള്ള തൻ്റെ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു, സിനിമയാണ് തന്റെ തട്ടകമെന്ന് മനസിലാക്കാൻ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു, ഒരിക്കലും ഇങ്ങനെയൊക്കെ ആയിത്തീരണമെന്ന രീതിയിൽ ഒന്നും പദ്ധതിയിട്ടിരുന്നില്ല, ഞാൻ ലോട്ടറിയടിച്ചപോലെ സിനിമയിലെത്തിയ ആളാണ്. അതുകൊണ്ട് തന്നെ ലഭിച്ച അവസരങ്ങളുടെ മൂല്യം അന്ന് തിരിച്ചറിഞ്ഞിരുന്നില്ലാ. അതുപോലെ തന്റെ ബാല്യത്തെ കുറിച്ചും നടി പറയുന്നു.

ആരെങ്കിലും വെറുതെ ഒന്ന് തുറിച്ചുനോക്കിയാൽ അസ്വസ്ഥയാകുന്ന, എന്തിനെയും ഭയപ്പെടുന്ന ബാല്യമായിരുന്നു എൻ്റേത്. തന്റേതായ ചെറിയൊരു ലോകത്ത് ഒതുങ്ങിക്കൂടിയായിരുന്നു ജീവിച്ചിരുന്നത്. എന്റെ ചിന്തയിൽ പോലും ഞാൻ ഭാവിയിൽ വലിയൊരു ആൾക്കൂട്ടത്തെ നേരിടേണ്ടി വരുമെന്നോ അഭിനയിക്കുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, കാലം നമുക്കായി പലതും കാത്തുവെച്ചു. എന്നെ മാറ്റിയത്, എന്നെ വളർത്തിയത് സിനിമയാണ്, ഉർവശി പറഞ്ഞു.
അതേസമയം മലയാളത്തിലും, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്, ഉർവശി. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉർവശി. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്.












