ദേശീയ പുരസ്‌കാരത്തിലെ അവഗണനകൾ! അവ വിചിത്രമായ കാരണങ്ങൾകൊണ്ട്; ഉർവശി 

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് ഏറ്റവും അര്‍ഹയായ നടിയാണ് ഉർവശി, എന്നാല്‍ ഉർവശിക്ക് ലഭിച്ച  അംഗീകാരങ്ങൾ കണക്കിലെടുത്താൽ   ഇനിയും ഉര്‍വശിയെ തേടി എത്തിയിട്ടില്ലെന്നതാണ് വസ്തുത. എന്നാൽ വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ടും  ഉര്‍വശി തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതിനെ കുറിച്ച് മുന്‍പ് സംസാരിച്ചിരുന്നു.ഇത്രയേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഇതുവരെ ഉര്‍വശിയെ തേടിയെത്തിയില്ല. അഞ്ച് തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള ഉര്‍വശിയ്ക്ക് 2006 ല്‍ പുറത്തിറങ്ങിയ ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് ലഭിച്ചത്.

അതിന് ശേഷവും ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെടാവുന്ന തന്റെ കഥാപാത്രങ്ങള്‍ അവാര്‍ഡ് തലത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു എന്നും ഉർവശി പറഞ്ഞിരുന്നു, എന്നാൽ അത് തിരസ്‌കരിക്കപ്പെട്ടിരുന്നുഎന്നും നടി കൂട്ടിച്ചേർത്തു. അതിന് കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഉർവശി പറയുന്നത്, വാണിജ്യ സിനിമകളില്‍ ഇത്തരം മികച്ച വേഷങ്ങള്‍ ചെയ്തിട്ട് സിനിമയുടെ നല്ല സമയം താൻ  കളഞ്ഞു കുളിക്കുകയാണെന്ന വിചിത്രമായൊരു വിലയിരുത്തലാണ് തന്നെ കുറിച്ച് അവർ പറഞ്ഞത്.

അപ്പോൾ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുള്ളതാണോ അവാർഡെന്ന്  എനിക്ക് തോന്നി, നായികയായി പോലും അഭിനയിച്ച സിനിമയല്ല ‘മഴവില്‍ക്കാവടി’ എന്നിട്ടും അതിലെ കഥാപാത്രത്തിന് തനിക്ക് മികച്ച നടിയ്ക്കുള്ള സംസഥാന പുരസ്‌കരം ലഭിക്കുകയും ചെയ്യ്തു ഉർവശി പറയുന്നു, ഫിലിംഫെയര്‍, ഫിലിം ക്രിട്ടിക്‌സ് എന്ന് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടി എത്തിയെങ്കിലും ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയാവാന്‍ ഉര്‍വശിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.  ഏറ്റവുമൊടുവില്‍ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ ഗംഭീരപ്രകടനമാണ് നടി കാഴ്ച വെച്ചത്