ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയോട് താത്പര്യമില്ല! അതൊരു തെറ്റ് വാക്കാണെന്ന് വിശ്വസിക്കുന്നളാണ് താൻ; ഉർവശി 

ഏതു ഭാഷയിലും ഏതു കഥാപാത്രവും അനായാസം ചെയ്യാൻ കഴിവുള്ള നടിയാണ് ഉർവശി, ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സിനിമയിൽ ബുദ്ധികൊണ്ട് വലിയ പ്രയോചനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അതൊരു എന്റെ കാഴ്ച്ചപാടാണ്, വരുന്ന കഥാപാത്രങ്ങളെ നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ഒരു നടിയുടെ ധൗത്യം, ഞാൻ പലപ്പോഴും പറയാറുണ്ട് ഞാൻ ഒരു നടന്റെയും പിൻബലത്തോടെ സിനിമയിൽ എത്തിയ ആളല്ല ഉർവശി പറയുന്നു

എന്റെ സംവിധായകർ തന്നെയാണ് എന്നെ തെരെഞ്ഞെടുത്തത്, ചില സംവിധായകരും, എഴുത്തുകാരും എന്നെ മനസിൽ കണ്ടുകൊണ്ടാണ് എഴുതുന്നത്, അതുകൊണ്ടു എനിക്ക് ലഭിക്കുന്ന പ്രശംസ അവരുടെ കഴിവാണ്, പിന്നെ ഈ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയോട് എനിക്ക് വലിയ താല്പര്യമില്ല, അതൊരു തെറ്റാണന്നാണ് ഞാൻ വിശ്വസിക്കുന്നത് ഉർവശി പറയുന്നു

ഡോക്ടർ ടീച്ചർ എന്നൊക്കെ പോലെ ഇതിനെയും കണ്ടാൽ മതി, അതുപോലൊരു ജോലിയാണ് ഈ അഭിനയവും. എനിക്ക് തോന്നുന്നത് ഇനിയും ഇതുപോലരു കിരീടം എടുത്തു അണിയത്തതാണ് നല്ലത്. പിന്നീട് ആ കിരീടം താഴെ പോകാതെ നമ്മൾ നോക്കണം, അതൊരു വലിയ ബുദ്ധിമുട്ടാണ് , അതിലും നല്ലത് ഒരു നടി എന്നറിയപെടുന്നതാണ്  ഉർവശി പറയുന്നു.