
വാഴ 2 ഷൂട്ടിനായി ഹാഷിറും കൂട്ടുകാരും യുകെയിലേക്ക് പറന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ, ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളൊന്നുമില്ലെന്ന വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തി.
‘സീനില്ലെങ്കിൽ പിന്നെ എന്തിനാണ് ഹാഷിർ യുകെയിൽ പോയത്? എന്നായിരുന്നു ചിലരുടെ ചോദ്യം. ഇപ്പോഴിതാ, ആ വിമർശകർക്കുള്ള ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ.
അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നില്ലെങ്കിലും, ലൊക്കേഷനിൽ വിശ്രമിക്കാൻ ഹാഷിർ തയ്യാറായിരുന്നില്ല. ഒരു പ്രഫഷനൽ ലൈറ്റ് ബോയിയെപ്പോലെ ലൈറ്റുകൾ ചുമന്നും യൂണിറ്റിനെ സഹായിച്ചും താരം സെറ്റിൽ സജീവമായിരുന്നു. ഇതിന്റെ വിഡിയോ സുധി സോഷ്യൽ മീഡിയയിൽ സുധി പങ്ക് വെച്ചതോടെ സംഭവം വൈറലായി.
View this post on Instagram











