
സംവിധയകാൻ മജുവിന്റെ പുതിയ ചിത്രമാണ് പെരുമാനി. നടൻ വിനയ് ഫോർട്ടുംചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ കൂടിയാണ് വിനയ് ഫോര്‍ട്ട് ഇപ്പോൾ.അതേസമയം തന്നെ നടൻ ഫഹദ് ഫാസില്‍ അടുത്തിടെ പ്രമോഷനുകളെക്കുറിച്ച് പറഞ്ഞ പരാമർശത്തിന് മറുപടിയും വിനയ് ഫോർട്ട് ഈയൊരവസരത്തിൽ പറയുന്നുണ്ട്. അത്യന്തികമായി സിനിമ നന്നാവുക എന്ന് പറയുന്നതിലാണ് കാര്യം. ഫഹദ് ഫാസിലിനെ ഈ അവസ്ഥയിലാക്കിയത് പ്രമോഷനുകൾ ആണ്

എന്നിട്ടും അയാള്‍ ഓടി നടന്ന് ആവേശം പ്രമോട്ട് ചെയ്യുന്നില്ലേ. ആയാള്‍ കോളേജില്‍ പോയി ഡാന്‍സ് കളിക്കുന്നതൊക്കെ കണ്ടു. അപ്പോൾ പ്രമോഷന്‍ ഇല്ല എന്ന് പറയരുത്. ഈ സിനിമയ്ക്കാണ് അദ്ദേഹം ഇത്രയും ചെയ്തത്. മഹേഷിന്റെ പ്രതികാരത്തിന്റെ സമയത്തൊക്കെ അയാള്‍ ടിവി ഷോകളില്‍ പോവുകയും ഒരുപാട് പ്രമോഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നന്നായി പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന ഒരാള്‍ തന്നെയാണ് അയാൾ . ഫഹദും നമ്മളും തമ്മില്‍ ഒരുപാട് വ്യത്യമാസമുണ്ട്. ഫഹദ് ഫാസില്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍ ആണ് വിനയ് പറയുന്നു

മലയന്‍ കുഞ്ഞിന് നന്നായി പ്രമോട്ട് ചെയ്തിരുന്നു. കാരണം അയാള്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ് അത്. ഇതൊക്കെ ആള്‍ ചെയ്യുന്നുണ്ട്. പിന്നെ മഹേഷിന്റെ പ്രതികാരത്തിന് പ്രമോട്ട് ചെയ്ത പോലെ ഇപ്പോള്‍ ഒരു പടത്തിന് പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല. ഫഹദിന്റെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് ഉള്ള വേറെ ഒരു ആക്ടര്‍ ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ട് തന്നെ അയാളുള്ള സിനിമയുടെ ബിസിനസ് ഉറപ്പായും സേഫ് ആണ്. നമ്മള്‍ ഒക്കെ ചെയ്യുന്ന ചെറിയ സിനിമകള്‍ നല്ലതാണെന്ന് വിശ്വാസമുള്ള സിനിമകള്‍ ആളുകള്‍ അറിഞ്ഞാലേ തിയേറ്ററുകളില്‍ വരുന്നുള്ളു. അത് തീയേറ്ററില്‍ വന്ന് കഴിഞ്ഞാല്‍ ആണല്ലോ ബാക്കി ഉള്ള കാര്യങ്ങള്‍ നടക്കുക.എന്റെ ഒക്കെ പ്രമോഷന്‍ അബ്‌സല്യൂട്ട് ഗതികേടിന്റെ അടിസ്ഥാനത്തിലാണ്. അതായത് എന്തെങ്കിലും ചെയ്തിട്ട് ആളുകളെ തീയേറ്ററിലേക്ക് കൊണ്ടു വരിക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രോഡ്യൂസര്‍ കോടിക്കണക്കിന് പണം ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെയ്യുന്ന സിനിമയോട് നമുക്ക് ആത്മാര്‍ത്ഥത വേണം വിനയ് പറയുന്നു











