എനിക്ക് വയലൻസ് ഒരുപാട് ഇഷ്ട്ടമാണ്!അതുകൊണ്ട് അങ്ങനൊരു സിനിമ ചെയ്യാനാണ്  ആഗ്രഹം, വിനയ് ഫോർട്ട് 

മലയാള സിനിമയിൽ വെത്യസ്ത വേഷത്തിൽ അഭിനയിക്കുന്ന നടനാണ് വിനയ് ഫോർട്ട്, ഇപ്പോൾ താരം തനിക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് സില്ലി മോങ്കോസ് മോളിവുഡിന്റെ അഭിമുഖ്ത്തിൽ, തന്റെ ഉള്ളിൽ എപ്പോളും  ഒരു ആഗ്രഹമുണ്ട് ഒരു വയലൻസ് സിനിമ ചെയ്യണമെന്ന്, തന്റെ ഉള്ളിലും ഒരു വയലൻസ് ഉണ്ട്, ബോളിവുഡ് ചിത്രമായ ആനിമൽ തനിക്ക് ഒരുപാട് ഇഷ്ട്ടമായി, അങ്ങനെയുള്ള ചിത്രങ്ങൾ ചെയ്യാൻ ഇഷ്ട്ടമാണ് വിനയ് ഫോർട്ട് പറയുന്നു.

തനിക്ക് ഭയങ്കര ഇഷ്ടമുള്ള ഏരിയാണ് വയലൻസ്, ശരിക്കും വയലൻസ് ചെയ്യുന്ന ഒരു വേഷമാണ് തന്റെ സ്വപ്നം, ഒരിക്കലും സമൂഹത്തിന് ഉദ്ധരിക്കണമെന്ന് പറഞ്ഞു കൊണ്ട് ഒരു സിനിമ താൻ ചെയ്യ്തിട്ടില്ല, ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നത് സിനിമയുടെ തിരക്കഥയും, ഗംഭീര ഫിലിം മേക്കേഴ്‌സുമാണ്,ഞാൻ ഫാമിലിയും, ആട്ടവും ചെയ്യ്തത് പുതിയ പ്രോജെക്ട് ഓൺ ആക്കാൻ വേണ്ടിയാണ് നടൻ പറയുന്നു

എങ്കിലും എനിക്ക് അവരോടു നന്ദി ഉണ്ട്, കാരണം എനിക്ക് പൊതുവെ കിട്ടുന്ന സിനിമകളിൽ നിന്നും വത്യസ്തമായ സിനിമകൾ അവർ  തരുന്നുണ്ട്, ആനിമൽ ചിത്രത്തിലെ വയലൻസ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, എന്റെ ഒരു സ്വപ്നമാണ് ഒരു വയലൻസ് ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്നുള്ളത് ,ഞാൻ ഒരിക്കലും അങ്ങനൊരു കഥപാത്രം ചെയ്യ്തിട്ടില്ല വിനയ് ഫോർട്ട് പറയുന്നു.