വിഷ്ണു വിശാലിന്റെ ‘ആര്യൻ’ ഒടിടിയിലേക്ക്: സ്ട്രീമിംഗ് നവംബർ 28 മുതൽ നെറ്റ്ഫ്ലിക്സിൽ

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ അടുത്തിടെ തിയേറ്ററുകളിൽ എത്തി മികച്ച പ്രതികരണം നേടിയ വിഷ്ണു വിശാൽ ചിത്രം ‘ആര്യൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഈ മാസം 28 മുതൽ (നവംബർ 28) ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ‘ആര്യൻ’ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. ‘രാക്ഷസൻ’ എന്ന മെഗാഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടും പോലീസ് വേഷത്തിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, മാനസാ ചൗധരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു.