
ഇപ്പോൾ, മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്ന എമ്പുരാൻ സിനമക്കെതിരെെ മുതിര്‍ന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് രംഗത്ത്. ഈ ചിത്രം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ത്തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണെന്നാണ് സണ്ണി ജോസഫ് തന്റെ സോഷ്യൽമീഡിയിലൂടെ കുറിക്കുന്നത്. സണ്ണി ജോസെഫിന്റെ വാക്കുകൾ ഇങ്ങനെ ,,,ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും. സിനിമയുടെ മികവ് അനിഷേധ്യമായും പൃഥ്വിരാജിനും, സുജിത്തിനും അവകാശപ്പെട്ടത്.

മോഹന്‍ലാല്‍ എന്ന നടന് ഇല്ലെങ്കില്‍ സിനിമ പതറും. സത്യം എന്തെന്നാല്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നത് വെറുപ്പിനെയാണ്. അതിനോട് ഞാന്‍ വിയോജിക്കുന്നു. ഈ അഭിപ്രായത്തില്‍ ഞാന്‍ ഏകനായിരിക്കും. സണ്ണി ജോസഫ് കുറിച്ച്, അതുപോലെ, കമന്റ് ബോക്സിലും സണ്ണി ജോസഫ് തന്റെ അഭിപ്രായം വിശദീകരിച്ചു. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു ചിത്രം നിര്‍മ്മിച്ചതിന് പൃഥ്വിയെയും സുജിത്തിനെയും മറ്റുള്ളവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഒരു ചിത്രം അതിന്റെ അണിയറക്കാരുടെ ബോധ്യത്തിനപ്പുറം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം എനിക്ക് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നണമെന്ന് തോന്നി, സണ്ണി ജോസഫ് കുറിച്ചു.












