നമ്മളുടെ നാട്ടിലെ പെണ്ണല്ലേ! എന്തിന് ബഹുമാനം കൊടുക്കണം, അവർ കരുതുന്നത് അങ്ങനെ; നടിമാരായ നയൻ താരയും, കാവ്യാ മാധവനും പറയുന്നു 

ഹേമ കമ്മറ്റി പുറത്തുവന്നതോടെ ഇപ്പോൾ മലയാള സിനിമ മേഖല ആകെ സ്തംഭനാവസ്ഥയിലേക്കാണ് കടന്നു പോകുന്നത്, ഇതിനിടയിൽ മലയാള സിനിമയിൽ തങ്ങൾ കണ്ട പ്രശ്നങ്ങളെ കുറിച്ച് മുൻപൊരിക്കൽ നടിമാരായ നയൻ താരയും, കാവ്യാ മാധവനും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ ഒരു സിനിമയിലേക്ക് ബോംബയിൽ നിന്നും ഒരു നടി എത്തുമ്പോൾ അവർക്ക് നല്ല ഒരു ബഹുമാനം ആണ് ലഭിക്കുന്നത്.

എന്നാൽ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കിൽ ഒരു ബഹുമാനവും കിട്ടില്ല. അതൊരു തെറ്റ് ആണെന്ന് പറയുന്നില്ല, നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കില്‍ പോലും ആര്‍ട്ടിസ്റ്റ് ആര്‍ട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണം. തമിഴ് സിനിമാ രംഗത്തെ കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ല. സ്വന്തം വീട് പോലെയാണ്  നയന്‍താര അന്ന്  പ്രതികരിച്ചത്

അതേസമയം, മലയാളത്തിലെ നായികമാര്‍ക്ക് തുല്യ പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു അന്ന്  കാവ്യ ഉന്നയിച്ചത്. അന്യ ഭാഷയില്‍ നിന്നും മലയാളത്തില്‍ വന്ന് അഭിനയിക്കുന്ന നടിമാര്‍ക്ക് കൃത്യമായ പ്രതിഫല൦ കൊടുക്കുന്നുണ്ട് . എന്നാലത്‌  ഞങ്ങള്‍ക്ക് കിട്ടാറില്ല. പലപ്പോഴുംഅതിൽ  വിഷമം തോന്നിയിട്ടുണ്ട്. അവർ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്‌തേക്കാം. അപ്പോഴൊക്കെ അവര്‍ക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ്  ചെയ്യുന്നത്അവര്‍ എത്ര ലക്ഷം രൂപ ചോദിച്ചാലും അവര്‍ക്ക് കൊടുക്കാന്‍ തയ്യാറുമാണ് . അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്‌നമല്ല,കാവ്യ പറഞ്ഞു.