മൽസ്യം, മാംസ്യം, മുട്ട എന്നിവ ഇനി മുതൽ റേഷൻകടകൾ വഴി ലഭ്യമാകും

റേഷന്‍ കടകള്‍ വഴി അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയ്ക്കു പുറമേ ചിക്കനും, മട്ടനും, മുട്ടയും മീനും ഇനി മുതല്‍ ലഭിച്ചേക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു പദ്ധതിയുടെ ആലോചനയിലാണെന്നാണ് സൂചന. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം രാജ്യത്തെ ദരിദ്രരായ മനുഷ്യര്‍ക്ക് ലഭിക്കേണ്ടതുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു തീരുമാനം.

നീതി ആയോഗിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂട്രീഷന്‍ ഉള്ള ഭക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടു തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നൂട്രീഷന്‍ നിറഞ്ഞ ഭക്ഷണം എളുപ്പത്തിലും കുറഞ്ഞ വിലക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റേഷന്‍ കടകള്‍ വഴി ചിക്കനും മട്ടനും മത്സ്യവും മുട്ടയും വില്‍ക്കാന്‍ ആലോചിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയുടെ പട്ടികയില്‍ മാറ്റം വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച്‌ നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.പ്രമുഖ എന്‍ജിഒ ആയ ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ അടുത്തിടെ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയില്‍ പാകിസ്താനിലും പിന്നിലായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് പട്ടിണി സൂചികയില്‍ ഉണ്ടായിരുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്.

എന്നാല്‍ പലരും മാംസാഹാരത്തിന്റെ വിലക്കുറവ് കാരണം ഇവ ഭക്ഷണത്തില്‍ നിന്ന് പാടേ ഒഴിവാക്കിയിരിക്കുകയാണ്. ഇതൊക്കെ കൊണ്ടാണ് റേഷന്‍കട വഴി മാംസം വിതരണം ചെയ്യുന്ന പദ്ധതിയെ കുറിച്ച്‌ നീതി ആയോഗ് ആലോചിക്കുന്നത്. നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികളടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നു സൂചനയുണ്ട്. അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.

Rahul

Recent Posts

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

4 mins ago

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

15 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

16 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

16 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

19 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

20 hours ago