നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസ്വസ്ഥനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. റാസിക് സോളങ്കി(35) എന്ന കര്‍ഷകനാണ് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ പ്രകോപിതനായ സോളങ്കി ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഏഴു വയസ്സുളള അഞ്ജലി, അഞ്ചുവയസ്സുകാരി റിയ, മൂന്നുവയസ്സ് മാത്രം പ്രായമുളള ജല്പ്പ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള കിണറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പത്ത് ദിവസം
മുമ്ബ് ഭാര്യ നാലാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് മുതല്‍ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയും ഇയാള്‍ നേരിട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ ദിവസം തന്റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റില്‍ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളുടെ മക്കളായ അഞ്ജലി (7), റിയ (5). ജല്പ (3) എന്നിവരുടെ മൃതദേഹങ്ങള്‍ സോളങ്കിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു. പത്ത് ദിവസം മുമ്ബാണ് ഇയാളുടെ ഭാര്യ നാലാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും സങ്കടത്തിലുമായിരുന്നു രസിക് എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. വന്‍ സാമ്ബത്തിക ബാധ്യതയും ഉണ്ടായിരുന്നു. സംഭവസമയത്ത് ഇയാളുടെ ഭാര്യ പ്രസവശേഷമുള്ള പരിപാലനത്തിനായി സ്വന്തം വീട്ടിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…