മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാല്‍. എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകളാണ് അദ്ദേഹത്തിന്റെ സ്വരത്തില്‍ പിറന്നിട്ടുള്ളത്. സാമൂഹ്യ മാധ്യമത്തി സജീവമായ അദ്ദേഹം ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും ഫോട്ടോകളും വേണുഗോപാല്‍ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ അസുലഭ നിമിഷത്തിന്റെ ചിത്രമാണ് വേണുഗോപാല്‍ പങ്കുവച്ചിരിക്കുന്നത്. ഇതാണ് ആരാധകരുടെ മനം കവരുന്നത് അപൂര്‍വ ചിത്രമാണ്. ഭാര്യ രശ്മിക്കൊപ്പമുള്ള പഴയ ചിത്രമാണ് ഗായകന് പങ്കുവച്ചത്.
‘കല്യാണപ്പിറ്റേന്ന്’ എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാല്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയ്ക്കൊപ്പം വീട്ടുമുറ്റത്തു നില്ക്കുന്ന വേണുഗോപാലാണ് ചിത്രത്തിലുള്ളത്. ചിത്രം സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.
നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകള്‍ ചെയ്യുന്നത്. നവദമ്പതിമാരുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകള്‍ ഏറെയും. അപൂര്‍വ ചിത്രം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകരേറെയും.
ഗായകന് ജി വേണുഗോപാലും രശ്മിയും 1990 ഏപ്രില്‍ എട്ടിന് ആണ് വിവാഹിതരായത്. ഇരുവര്‍ക്കും അരവിന്ദ്, അനുപല്ലവി എന്നീ രണ്ടു മക്കളുമുണ്ട്. അരവിന്ദ് വേണുഗോപാലും ഗായകനാണ്.
‘ഹൃദയം’ എന്ന സിനിമയ്ക്ക് വേണ്ടി അരവിന്ദ് വേണുഗോപാല്‍ പാടിയ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ‘ഹൃദയം’ത്തില്‍ സഹസംവിധായകനായിരുന്നു അരവിന്ദ് വേണുഗോപാല്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…