‘ജാസ്മിൻ എനിക്ക് ഒരു ഉരുള തരുമായിരുന്നു, ഇപ്പോഴാണ് അതിന്റെ വില മനസിലാക്കുന്നത്’; സങ്കടം തുറന്ന് പറഞ്ഞ് ​ഗബ്രി

Follow Us :

ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് ​ഗബ്രി. ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യം. പ്രണയ രം​ഗങ്ങൾ പോലുള്ള കാര്യങ്ങളാണ് നടന്നത്. അല്ലാതെ ഒരു ​ഗെയിം കളിക്കാൻ നിങ്ങൾ ആ​ഗ്രഹിച്ചിരുന്നോ എന്ന് മാധ്യമ പ്രവർത്തകർ ​ഗബ്രിയോട് ചോദിക്കുകയായിരുന്നു. “തെറ്റുണ്ടോ? കൈപിടിച്ചിരിക്കുന്നത് തെറ്റാണോ? ഒരാൺകുട്ടിയും പെൺകുട്ടിയും കൈപിടിച്ച് ഇരിക്കുന്നതും തോളത്ത് കയ്യിടുന്നതും കൈ മുറുക്കെ പിടിക്കുന്നതും തെറ്റാണോ? ഒരു ഫിസിക്കൽ ബൗൻഡറി ഉണ്ട്. അത് കഴിഞ്ഞാൽ മാത്രമെ ഒരു അശ്ലീലത അതിൽ വരുന്നുള്ളൂ. അത്രയും നാളും അത് അശ്ലീലത അല്ല. സൗഹൃദത്തിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് ഞങ്ങളും ചെയ്തത്. നിങ്ങളാരും ഒരു ബെസ്റ്റ് ​ഗേൾഫ്രണ്ടിനെ ഉമ്മ വയ്ക്കില്ലേ? അതിൽ ജെൻഡർ ഇല്ലെന്ന് തീരുമാനിച്ചാൽ എല്ലാം ശരിയായില്ലേ” – ​ഗബ്രി മറുപടി പറഞ്ഞു.

‘നല്ലൊരു റൊമൻസ് കാണാൻ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. സിനിമയിൽ ആയാലും റൊമാന്റിക് ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ കൊണ്ടുവരുന്നത്. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ജാസ്മിനെ ആണ്. ഭക്ഷണം കഴിക്കുമ്പോൾ ജാസ്മിൻ എനിക്ക് ഒരു ഉരുള തരുമായിരുന്നു. വേണ്ടെന്ന് പറഞ്ഞാലും. ഇപ്പോഴാണ് അതിന്റെ വില നമ്മൾ മനസിലാക്കുന്നത്. നൂറ് ശതമാനവും ജാസ്മിൻ വിജയിക്കണം എന്നാണ് എന്റെ ആ​ഗ്രഹം. ജാസ്മിൻ വളരെ മികച്ച മത്സരാർത്ഥിയാണ്. നാളത്തെ എപ്പിസോഡ് മുതൽ അത് മനസിലാകും’ ഗബ്രി കൂട്ടിച്ചേർത്തു.