Film News

‘നമ്മുടെ തലമുറ നടുവിൽ കുടുങ്ങി’; മക്കളൊന്നും പറയുന്നത് കേൾക്കാറില്ലെന്ന് ആമിർ ഖാൻ

തന്റെ മക്കൾ താൻ പറയുന്നതൊന്നും കേൾക്കാറില്ലെന്ന് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. മക്കളായ ജുനൈദയും ഇറയും ആസാദും തന്നെ അനുസരിക്കാറില്ല. നമ്മുടെ തലമുറ നടുവിൽ കുടുങ്ങിയതായി തോന്നാറുണ്ട്. കാരണം, എന്റെ മാതാപിതാക്കൾ പറയുന്നതെല്ലാം ഞാൻ അനുസരിക്കാറുണ്ടായിരുന്നുവെന്നും ആമിർ പറഞ്ഞു.

മക്കൾക്ക് എന്നോട് താത്പര്യമില്ല. അവർ ഒരിക്കലും എന്റെ ഉപദേശം സ്വീകരിക്കാറില്ല. എന്തെങ്കിലും ഉപദേശം നൽകാൻ ശ്രമിക്കുമ്പോൾ അവർ അത് കേൾക്കാൻ താത്പര്യമില്ലാത്ത പോലെ പോവുകയാണ് ചെയ്യാറുള്ളത്. എന്റെ സഹോദരങ്ങളും എനിക്ക് മക്കളെപ്പോലെയാണ്. അവരുടേതായ രീതിയിൽ കഴിവുള്ളവരാണ്. അവരും തന്റെ ഉപദേശമൊന്നും കേൾക്കാറില്ല.അടുത്തിടെയാണ് ആമിറിന്റെ മകൾ ഇറ ഖാന്റെ വിവാഹം കഴിഞ്ഞത്.

Most Popular

To Top