കിറ്റ് ഹാരിങ്ടണ് പേര് കേട്ട് നെറ്റി ചുളിക്കേണ്ട. പലരും ഇതാരാണെന്ന് ഒന്നാലോചിക്കും. എന്നാല്‍ ഗെയിം ഓഫ് ത്രോണ്‍സിലെ ജോണ്‍ സ്നോ എന്ന് പറഞ്ഞാല്‍ പിന്നെ വിശദീകരണം ആവശ്യമില്ല. ആ നടനും കഥാപാത്രവും അത്രമേല്‍ ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ടാവും. ജി.ഒ.ടി സീരീസ് അവസാനിച്ചപ്പോള്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ നൊമ്പരപ്പെടുത്തിയ കഥാപാത്രം കൂടിയായിരുന്നു ജോണ്‍ സ്നോ.
പക്ഷേ അദ്ദേഹത്തിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇ്പ്പോള്‍ പുറത്തുവരുന്നത്. അതെ, ജോണ്‍ സ്നോ തിരിച്ചുവരുന്നു. ജി.ഒ.ടി അണിയറക്കാര്‍ ഉടന്‍ തുടങ്ങുന്ന പരമ്പരയില്‍ ജോണ്‍ സ്നോ തിരിച്ചുവരും. ഗെയിം ഓഫ് ത്രോണ്‍സിന്റെ സ്പിന്‍ ഓഫ് സീരീസായിരിക്കും ഇതെന്നാണ് വാര്‍ത്ത.