തൂവെള്ള ഗൗണില്‍ അപര്‍ണ്ണ മള്‍ബറി! മാലാഖയാക്കി ഡെയ്‌സിയുടെ ഫ്രെയിം….ഫോട്ടോഷൂട്ട് വൈറല്‍

പച്ചമലയാളം പറയുന്ന അമേരിക്കക്കാരിയായി മലയാളികള്‍ക്ക് പരിചിതയാണ് അപര്‍ണ്ണ മള്‍ബറി. ടെലിവിഷന്‍ ഷോകളിലൂടെ ഏറെ ശ്രദ്ധേയയായി. ഇപ്പോള്‍ ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥിയായും അപര്‍ണ്ണ എത്തിയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും അപര്‍ണ്ണ സുപരിചിതയായി മാറി.

ഷോയിലൂടെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് അപര്‍ണ്ണ. ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരാളായിരുന്നു അപര്‍ണ.

ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും ഹൃദയംകൊണ്ടും ജീവിതം കൊണ്ടും മലയാളി തന്നെയാണ്. യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയില്‍ നിന്നും അമൃതാനന്ദമയി മഠത്തിലെത്തിയവരാണ് അപര്‍ണയുടെ മാതാപിതാക്കള്‍. അങ്ങനെ മൂന്നാം വയസില്‍ തുടങ്ങുന്നു അപര്‍ണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം.

അച്ഛന്‍ യുഎസില്‍ നിന്നും അമ്മ ചിലെയില്‍ നിന്നുമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും മലയാളം അറിയില്ല. എനിക്ക് ആറ് വയസ്സായപ്പോള്‍ അച്ഛന്‍ യുഎസിലേക്ക് തിരിച്ചുപോയി. അമ്മ ഇപ്പോഴും മാതാ അമൃതാന്ദമയിയുടെ ആശ്രമത്തിലാണ്. അമ്മയ്ക്ക് സാമൂഹ്യസേവനം വളരെ ഇഷ്ടമാണ്. ഇംഗ്‌ളീഷ് അറിയാമെങ്കിലും സ്പാനിഷ് ഭാഷയാണ് അമ്മ പറയുന്നത്. അച്ഛന് ഇംഗ്ലീഷും സ്പാനിഷും അറിയാം. സ്പെയിന്‍കാരി അമൃത ശ്രീ ആണ് അപര്‍ണ്ണയുടെ ജീവിത പങ്കാളി. ഫ്രാന്‍സില്‍ കാര്‍ഡിയോളജിക്കല്‍ ഡോക്ടര്‍ ആണ് അമൃത ശ്രീ.

ഇപ്പോള്‍ അപര്‍ണ്ണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സേഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തൂവെളള ഗൗണിലെത്തിയ അപര്‍ണയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത് മാലാഖയെപ്പോലെ ഉണ്ടല്ലോ എന്നാണ്.

തേയില തോട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍. ബിഗ്‌ബോസ് മലയാളത്തിലെ ഈ സീസണിലെ തന്നെ മത്സരാര്‍ഥിയായിരുന്ന ഡെയ്‌സ് ഡേവിഡാണ് അപര്‍ണ്ണയെ മാലാഖയാക്കി ഫ്രെയിമിലെത്തിച്ചത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്‌സി. അപര്‍ണ്ണയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

 

 

 

 

Anu B