പ്രഭാസിന്റെ ജാഡയെ കുറിച്ച് തുറന്ന് പറഞ്ഞ് ഗണേഷ് കുമാര്‍

താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് നടനും എംഎല്‍യുമായ കെബി ഗണേശ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. താരപദവി ഓരോരുത്തരെ ബാധിക്കുന്നത് എങ്ങനെയാണെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്

 

ഗണേഷിന്റെ വാക്കുകള്‍,

പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കലാസംവിധായകന്‍ സാബു സിറിളിന് ഒപ്പം പോയപ്പോള്‍ അകലെ നിന്ന് പോലും ആരും തന്നെ കാണരുത് എന്ന മനോഭാവത്തിലാണ് പ്രഭാസ് പെരുമാറിയത്. സിനിമയില്‍ ഹിന്ദിയിലേയും തമിഴിലേയുമൊക്കെ നടന്മാരുണ്ടല്ലോ സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവര്‍ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹന്‍ലാല്‍ എന്ന മഹാനടന്‍ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്. ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിന്റെ പുറത്ത് പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്.ഇത് കാണുന്ന അന്യഭാഷ നടന്മാര്‍ക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാന്‍ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്. ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്. അതില്‍ വളരെ നന്നായി സഹകരിച്ച ആളാണ് സുനില്‍ ഷെട്ടി.ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറില്‍ പ്രഭാസിന്റെ ഷൂട്ടിങ് നടക്കുകയാണ്.പ്രഭാസ് എന്ന നടനെ കാണാന്‍ എന്റെ മകനടക്കമുള്ളവര്‍ സെറ്റിലുണ്ട്. അവന്‍ സാബു സിറിളിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ട് പോലും അയാള്‍ കാണാന്‍ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നില്‍ കറുത്ത കര്‍ട്ടന്‍ കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്.മനുഷ്യന്‍ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിങ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടന്‍ മോഹന്‍ലാല്‍ ഒരു പ്ലാസ്റ്റിക്ക് കസേരയില്‍ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹന്‍ലാല്‍.

Geethu