വിവാഹആഘോഷങ്ങള്‍ക്കായി കത്രീനയും വിക്കിയും ജയ്പൂരിലേക്ക്

ബോളിവുഡ് സൂപ്പര്‍നായിക കത്രീന കൈഫും സൂപ്പര്‍താരം വിക്കി കൗശലും തമ്മിലുള്ള വിവാഹമാണ്. ഡിസംബര്‍ ഒന്‍പതിനാണ് ഈ വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശരിയായിട്ടുള്ള തീയതിയും വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമൊന്നും ഇതുവരെ താരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ ഇരുവരും വിവാഹത്തിന് തയാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം കത്രീന കുടുംബാംഗങ്ങള്‍ക്കൊപ്പം വിക്കിയുടെ വീട്ടിലെത്തിയിരുന്നു. സാരി ധരിച്ചാണ് താരം എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഇന്ന് ജയ്പൂരിലേക്ക് പോകാന്‍ ഇരിക്കുകയാണ്.


ഗംഭീര പരിപാടികളാണ് വിവാഹത്തിന് പ്ലാന്‍ ചെയ്യുന്നത്. രാജസ്ഥാനില്‍ വച്ച് നടക്കുന്ന ചടങ്ങുകള്‍ ഇവിടുത്തെ ഒരു ലക്ഷ്വറി റിസോര്‍ട്ടില്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, ഏതാണ്ട് 700 വര്‍ഷത്തോളം പഴക്കമുള്ള ഒരു കൊട്ടാരമാണ് ഇത്. ഈ കൊട്ടാരം ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്ള ഒരു റിസോര്‍ട്ട് ആക്കി മാറ്റുകയായിരുന്നു. 48 മുറികളും സ്യൂട്ട് റൂമുകളും ഈ റിസോര്‍ട്ടില്‍ ഉണ്ട്. ഹെലികോപ്റ്ററില്‍ ആയിരിക്കും ദമ്പതികള്‍ വിവാഹവേദിയിലേക്ക് എത്തുക.
ഒരു ദിവസം 75000 രൂപ മുതലുള്ള റൂമുകളാണ് ഇവിടെ. പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. ജയ്പൂരില്‍ നിന്നും ഏതാണ്ട് മൂന്ന് മണിക്കൂര്‍ ദൂരം ആണ് ഇങ്ങോട്ട് ഉള്ളത്. താരങ്ങളുടെ വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാച്ചി എന്നും പറയുന്നു. എന്നാല്‍ ഔദ്യോഗികമായി വിവാഹ വാര്‍ത്തകളെ കുറിച്ച് യാതൊരു പ്രതികരണവും ഇല്ല.

Geethu