അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

Follow Us :

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ. ചില വിവാദങ്ങളിൽ ഉൾപ്പെട്ടെങ്കിലും സ്വന്തം വസ്ത്ര ബ്രാൻഡ് ഒക്കെയായി തിരക്കിലാണ് ആര്യൻ. സാധാരണ അൽപ്പം സീരിയസ് ലുക്കിലുള്ള ചിത്രങ്ങളാണ് ആര്യൻ പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ ആര്യൻ ചിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നതിന്റെ കാരണവും ഇത് തന്നെയാണ്.

 

View this post on Instagram

 

A post shared by Aryan Khan (@aryanxcutie)

ഐപിഎൽ കാണാൻ എത്തിയപ്പോഴാണ് ചിരിക്കുന്ന ആര്യനെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. ഷാരുഖ് ഖാൻ ഉടമയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരങ്ങൾ കാണാൻ ആര്യൻ മിക്കവാറും എത്താറുണ്ട്. ഇത്തവണ ഐപിഎൽ കിരീടം നേടിയതും കെകെആർ തന്നെയാണ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത കപ്പ് ഉയർത്തിയത്. എന്തായലും ആര്യന്റെ ചിരി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.