ആണുങ്ങളാണ് പലതും ചോദിക്കും..!! വിനായകന്റെ വിഷയത്തില്‍ വലിയ റിയാക്ഷന്റെ ആവശ്യമില്ല – ഗായത്രി സുരേഷ്..!!

ഒരുത്തീ എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വെച്ച് സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ നടന്‍ വിനാകനെ വിമര്‍ശിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്തെ പലരും മുന്നോട്ട് വരുമ്പോള്‍ നടി ഗായത്രി സുരേഷ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണെങ്കിലും ആളുങ്ങളാണ് അവര്‍ അങ്ങനെ പലതും ചോദിക്കും എന്നാണ് ഗായത്രി പറഞ്ഞിരിക്കുന്നത്. നടിയുടെ വാക്കുകളിലേക്ക്…

‘വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. നമ്മളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത് പോലെയാണ് ആ വാക്കുകള്‍. പക്ഷേ അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങളാണ്… അവര് പലതും ചോദിക്കും. ഇപ്പോള്‍ എന്നോട് അഭിമുഖങ്ങളില്‍ പലതും ചോദിക്കുന്നില്ലേ? എനിക്ക് അതിന് പലരീതിയില്‍ റിയാക്ട് ചെയ്യാം.

വേണമെങ്കില്‍ ദേഷ്യപ്പെടാം. ഇനിഎന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്നമാക്കില്ല. അയാള്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ എന്റെ ഉത്തരം നല്‍കും. ഞാന്‍ വളരെ ലാഘവത്തോടെയായിരിക്കും മറുപടി നല്‍കുക.

അത്തരം ചോദ്യങ്ങളെ മി ടൂ ആയി കൂട്ടാന്‍ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുണ്ട്. പെണ്ണുങ്ങളുടെ ആറ്റിട്യൂട് അനുസരിച്ചും ഇരിക്കും. വളരെ സ്ട്രോങ്ങ് ആയി നില്‍ക്കുന്ന ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചോദിക്കില്ല… എന്നും ഗായത്രി പറയുന്നു.

Aswathy