അയാളിൽ നിന്നും ആസിഡ് അറ്റാക്ജ് ഉണ്ടാകുമോ എന്ന് ഭയക്കുന്നു തുറന്ന് പറച്ചിലുമായി ഗായത്രി സുരേഷ് !!

മനസ്സിൽ തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്നതിലൂടെ ഏറെ വിവാദങ്ങൾ നേരിടേണ്ടി വന്ന താരമാണ് ഗായത്രി സുരേഷ്. തന്റെ ജീവിതത്തിൽ താൻ പേടിക്കുന്ന ഒരു വെക്തിയെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്. തന്റെ പിറകെ ശല്യമായി നടന്ന വെക്തിയെക്കുറിച്ചാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. അയാളിൽ നിന്നും ആസിഡ് അറ്റാക്ജ് ഉണ്ടാകുമോ എന്ന് ഭയക്കുന്നതായും ഗായത്രി സുരേഷ് അഭിമുഖത്തിനിടയിൽ വെക്തമാക്കുണ്ട്. കുറേ നാളുകളായി എന്റെ പിറകെ ഒരാൾ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്ളാറ്റിന് താഴെ വന്ന് നിൽക്കുകയും ഫ്ളാറ്റിൽ വന്ന് ബെല്ലടിക്കുകയും ചെയ്യും അയാൾ.

Gayathri R Suresh1

ഞാൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം അയാൾ വന്ന് നിൽക്കുമായിരുന്നു. അച്ഛൻ പറഞ്ഞാലും പോലീസിനോട് പറയുമെന്നെല്ലാം പറഞ്ഞാലും അയാൾ പോകൂല്ലയിരുന്നു. കൂടാതെ അമ്പലത്തിൽ പോയാൽ പോലും അയാൾ അവിടെയും ഉണ്ടാകുമായിരുന്നു. അത് വളരെ പേടിപ്പെടുത്തുന്ന സംഭവം ആയിരുന്നു എന്നും ഗായത്രി സുരേഷ് പറയുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞാലും അയാൾക്ക് അത് മനസിലാകില്ല. ചില സമയങ്ങളിൽ എല്ലാം എന്ത് ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിനൊന്നതും ഞാൻ ബാങ്കിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു.

ഞങ്ങൾ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്യുമായിരുന്നു. അയാൾ വിചാരിച്ചിരുന്നത് എനിക്ക് അയാളോട് എന്തോ ഉണ്ടെന്ന് ആയിരുന്നു. അന്ന് തൊട്ട് അങ്ങനെ ആണ്, എല്ലായിടത് നിന്നും അയാളെ ബ്ലോക്ജ് ചെയ്തിരുന്നു എങ്കിലും അമ്മയെയും അനിയത്തിയേയും, സുഹൃത്തുക്കളെയും എല്ലാം വിളിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എല്ലാം പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്, എന്നാലും അയാൾ മനസിലാക്കിയാൽ മതിയായിരുന്നു. ആസിഡ് അറ്റാക്ക് എല്ലാം നിത്യ സംഭവം അല്ലെ അങ്ങനെ എല്ലാം എന്തേലും ചെയ്താലോ എന്നെ പേടി എനിക്ക് ഉണ്ട്. ഇഷ്ടമാണെന്ന് പറഞ്ഞ് മെസ്സേജ് അയക്കുകയും പ്രപ്പോസ് ചെയ്യുകയും എല്ലാം ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നെല്ലാം ചോദിച്ചപ്പോൾ നിന്നെ മതിയെന്നാണ് അയാൾ പറഞ്ഞിരുന്നത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.

Rahul