ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാക്‌സ്‌വെൽ വിവാഹിതനായി വധു തമിഴ്നാട്ടുകാരി !!

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ തന്റെ ഇന്ത്യൻ വംശജയായ തമിഴ്നാട് സ്വതേഷിയായ വിനി രാമനെ വിവാഹം ചെയ്തു. ഒരാഴ്ച മുമ്പ് ഓസ്‌ട്രേലിയയിൽ വച്ച് വിവാഹം കഴിച്ചിരുന്നു. എന്നിരുന്നാലും, ദമ്പതികൾ ചെന്നൈയിൽ വച്ച് ഇന്ത്യൻ ആചാര പ്രകാരം വീണ്ടും വിവാഹിതർ ആകുക ആയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. മാക്‌സ്‌വെല്ലും വിനിയും മാലകൾ കൈമാറുന്നതും തമിഴ് വിവാഹങ്ങളിലെ ജനപ്രിയ ആചാരമായ ‘വർമല’ ചടങ്ങിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം.

തമിഴിൽ അച്ചടിച്ച മാക്‌സ്‌വെല്ലിന്റെയും വിനിയുടെയും വിവാഹ കാർഡും ഇന്റർനെറ്റിൽ വൈറലായിരുന്നു. 2020ൽ കോവിഡ് -19 മഹാമാരിക്ക് തൊട്ടുമുമ്പ് ദമ്പതികൾ വിവാഹനിശ്ചയം നടത്തിയിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി (ആർസിബി) കളിക്കുന്ന മാക്‌സ്‌വെല്ലിനെ 11 കോടി രൂപ നൽകി ടീമിൽ നിലനിർത്തി, അദ്ദേഹം കുറച്ച് ദിവസങ്ങൾക്കുള്ളിൽ ടീമിൽ ചേരുമെന്ന് ആർസിബി വൃത്തങ്ങൾ അറിയിച്ചു.

Rahul