കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് ഗായത്രി സുരേഷ്. പക്ഷെ, ഇടയ്ക്കിടെ വിവാദങ്ങളിലും നടി ഉള്‍പ്പെടാറുണ്ട്. അടുത്തിടെ ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഇവരുടെ കാര്‍ വളഞ്ഞുവെച്ചതും ഇതോടെ നടി പുറത്തിറങ്ങി ക്ഷമാപണം നടത്തുന്നതുമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.നടന്ന സംഭവമെന്തെന്ന് വ്യക്തമാക്കിക്കൊണ്ട് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയും വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ തന്റെ യാത്രാവിശേഷങ്ങള്‍ പങ്ക് വച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി.
ഗായത്രിയുടെ വാക്കുകള്‍,
ഗോവ, ഹംപി, മണാലി, ലഡാക്ക് അങ്ങനെ തന്റെ ഗുഡ് ലിസ്റ്റില്‍ നിരവധി ഇഷ്ടപെട്ട സ്ഥലങ്ങള്‍ ഉണ്ട്. നിരവധി യാത്രകളില്‍ ഓര്‍ത്തിരിക്കുന്ന, മറക്കാനാവാത്ത അനുഭവം അമേരിക്കയില്‍ സ്കൈഡൈവിങ് നടത്തിയതായിരുന്നു. അമേരിക്കയില്‍ സ്റ്റേജ് ഷോയുടെ ഭാഗമായി പോയപ്പോഴാണ് സ്കൈ ഡൈവിങ്ങിന് പോയത്. ജീവിതത്തിലെടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളില്‍ ഒന്നാണ് അത്. മരണത്തെ മുന്നില്‍ കാണുന്ന സംഭവം എന്നു തന്നെ പറയാം