Categories: Film News

സൂര്യയുടെ ‘ഗജിനി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു!!!

2005ൽ എ ആർ മുരുകദോസ് സംവിധാനം ചെയ്ത് സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഗജിനി. സൂര്യയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായിമാറിയ സിനിമയാണ് ഗജിനി.നയൻതാരയും അസിനുമാണ് ചിത്രത്തിൽ സൂര്യയുടെ നായികമാരായി എത്തിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തകൾ പുറത്ത് വരികയാണ്.

്ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് എ ആർ മുരുഗദോസ് സൂര്യയുമായി ചർച്ചകൾ നടത്തിയെന്നും ഉടൻ തന്നെ അന്തിമ തീരുമാനങ്ങൾ ഉണ്ടാകുമെന്നുമാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഗജിനിയുടെ രണ്ടാം ഭാഗമൊരുങ്ങുകയാണെങ്കിൽ സൂര്യ മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുന്നുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. ഗജിനിക്ക് ശേഷം ‘ഏഴാം അറിവ്’ എന്ന സിനിമയ്ക്കായി ഇരുവരും നേരത്തെ ഒന്നിച്ചിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് സൂര്യ ഗജിനിയിൽ എത്തിയത്. സിനിമയ്ക്കായി അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് മാധവിനെയാണ്. എന്നാൽ ഗജിനിയുടെ കഥയിൽ നടൻ തൃപ്തനായില്ല. തുടർന്ന്് നിർമ്മിതാക്കൾ അടുത്തതായി സമീപിച്ചത് അജിത്തിനെയായിരുന്നു.സിനിമയുടെ ചില ഭാഗങ്ങൾ അജിത്തിനൊപ്പം ചിത്രീകരിക്കുകയും ചെയ്തു.എന്നാൽ അതും മുഴുവനാക്കാൻ കഴിഞ്ഞില്ല. അങ്ങളെ അവസാനം സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ എത്തുകയായിരുന്നു. സിനിമ ബോക്‌സ് ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു.കൂടാതെ സിനിമ കണ്ട ആമിർ ഖാൻ ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

 

Aiswarya Aishu