Serial News

രോഗത്തിന്റെ ആദ്യ ഘട്ടം വയറുവേദന! അന്ന് കിട്ടിയ റിസൾട്ട് ക്യാൻസർ, ഗ്ലാമി ഗംഗ

ചുരുങ്ങിയ സമയത്തിനുള്ളിൽ അറിയപ്പെടുന്നൊരു ബ്യൂട്ടി വ്ലോ​ഗറായി മാറിയ വ്യക്തിയാണ് ഗ്ലാമി ഗംഗ, ഇപ്പോൾ തന്റെ രോ​ഗാവസ്ഥയെ കുറിച്ച് പറയുന്ന ഗ്ലാമിയുടെ ഒരു വീഡിയോ ആണ് കൂടുതൽ ശ്രദ്ധ നേടുന്നത്,വയറു വേദനയും അസ്വസ്ഥകളും വന്ന് തുടങ്ങിയതോടെയാണ്താൻ ഡോക്ടറെ കാണുന്നത്. എന്നാൽ പല ഡോക്ടർമാരെ മാറി മാറി കൺസൾട്ട് ചെയ്തിട്ടും രോ​ഗാവസ്ഥയിൽ ഒരു വ്യത്യാസം വന്നില്ല. ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഒക്കെ വെച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ റിസൾട്ട് തന്റെ അസുഖം കാൻസറാണെന്നാണ്


അതുകൊണ്ട് തന്നെ വൈകാതെ താൻ മരിക്കുമെന്ന്ചിന്തിച്ചു.എന്നാൽ യഥാർത്ഥ അസുഖം താൻ മറ്റൊരു ഡോക്ടർ വഴി കണ്ടു പിടിച്ചു, കാന്‍സറാണെന്ന് വെറുതെ തെറ്റിദ്ധരിച്ചു. ക്ലിയര്‍ സ്‌കിന്നായിരുന്ന മുഖത്ത് പെട്ടന്ന് കുറേ കുരുക്കള്‍ വന്നപ്പോള്‍ ഉപയോഗിക്കുന്ന മേക്കപ്പ് പ്രൊഡക്ടിന്റെ അനന്തരഫലമായിരിക്കും എന്നാണ് ആദ്യം കരുതിയത്, ഡര്‍മറ്റോളജിസ്റ്റിനെ കണ്ടു. അദ്ദേഹവും ആദ്യം പറഞ്ഞത് മേക്കപ് പ്രൊഡക്റ്റ്‌സിന്റെ അമിത ഉപയോഗമാണന്നാണ്. ഞാന്‍ അത് കുറച്ചതിന് ശേഷമുള്ള എന്റെ അനുഭവങ്ങളും പറഞ്ഞപ്പോള്‍ ഹോര്‍മോണല്‍ ഇന്‍ബാലന്‍സാണ് അതുകൊണ്ട് പാല്‍ ഉല്‍പന്നങ്ങള്‍ കുറയ്ക്കണമെന്ന് പറഞ്ഞു. അങ്ങനെ പാല്‍ ഉല്‍പന്നങ്ങള്‍ കുറച്ചപ്പോള്‍ ചെറിയ വ്യത്യാസം വന്നുവെങ്കിലും പറയത്തക്ക വലിയ മാറ്റം ഉണ്ടായില്ല. പിന്നീട് കവിളില്‍ മാത്രം വന്നിരുന്ന കുരുക്കള്‍ മുഖം നിറയെ വരാന്‍ തുടങ്ങി

അപ്പോഴേക്കും എനിക്ക് വയറിന്  വേദനയും അസ്വസ്ഥതകളും ഉണ്ടായി.  പച്ചവെള്ളം കുടിച്ചാല്‍ പോലും വയറ് വീര്‍ക്കും. എന്ത് കഴിച്ചാലും ടോയ്ലെറ്റിൽ പോകുന്ന അവസ്ഥ. ഒരിക്കല്‍ ടോയിലറ്റില്‍ പോയപ്പോള്‍ മോഷനില്‍ ബ്ലെഡ് കണ്ടു. അതോടെ പേടിയായി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഓവര്‍ തിങ്ക് ചെയ്യാന്‍ തുടങ്ങി. കാന്‍സറാണെന്ന് ഞാന്‍ സ്വയം ഉറപ്പിച്ചു. വീട് പണി തീരുന്നതിന് മുമ്പേ മരിച്ചു പോകുമോയെന്നൊക്കെയായി ചിന്ത. കയ്യിലുള്ള കാശെടുത്താല്‍ വീട് പണി നടക്കില്ല. പക്ഷെ എന്റെ ശോക ഭാവം കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. പോയി ഒരു ഗ്യാസ്‌ട്രോളജിസ്റിനെ കാണാന്‍ പറഞ്ഞു.  പിന്നീട് ഞാന്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് ശരിക്കും എനിക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലായത്. എനിക്ക് ഇരിട്ടബിള്‍ ബൗള്‍ സിന്‍ഡ്രം അഥവാ ഐബിഎസ് എന്ന രോഗാവസ്ഥയാണ്. 24 മണിക്കൂര്‍ പ്രവൃത്തിക്കേണ്ട കുടലിനെ ഞാന്‍ 54 മണിക്കൂര്‍ പ്രവൃത്തിപ്പിച്ചതിന്റെ അനന്തരഫലം. ജങ്ക് ഫുഡ്ഡും ടെന്‍ഷനും ആന്‍സൈറ്റിയും എല്ലാം കാരണം ഈ രോഗം വരാം.  ഈ രോഗാവസ്ഥയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് എന്റെ വയറിന് ഉണ്ടായ അസ്വസ്ഥത.’ കഴിക്കുന്ന ഭക്ഷണം പ്രോപ്പര്‍ അല്ലെങ്കില്‍ അത് മുഖത്തിനെയും ബാധിക്കും. കുരുക്കള്‍ വരും ഗ്ലാമി പറയുന്നു

Suji