സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ട്രീറ്റ്!!! അനുഗ്രഹം വാങ്ങിക്കാന്‍ മമ്മൂക്കയുടെ അടുത്ത് പോയപ്പോഴത്തെ അനുഭവം പങ്കുവെച്ച് ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഗോകുല്‍ സുരേഷ്. കുഞ്ഞുനാളില്‍ അച്ഛന്റെ കൂടെ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ പോയിട്ടുണ്ട്, പക്ഷേ വലുതായ ശേഷം 21ാമത്തെ വയസിലാണ് മമ്മൂട്ടിയെ താന്‍ ആദ്യമായി നേരിട്ടു കണ്ടതെന്ന് ഗോകുല്‍ പറയുന്നു.

ആദ്യ സിനിമയ്ക്ക് അനുഗ്രഹം വാങ്ങാനായിട്ടാണ് അന്ന് മമ്മൂക്കയുടെ അടുത്ത് പോയത്. വെറും പത്തോ പതിനഞ്ചോ മിനുട്ടില്‍ കൂടുതല്‍ അദ്ദേഹം തനിക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്നത്, പക്ഷേ അന്ന് ആറ് മണിക്കൂറോളം നേരം തനിക്കൊപ്പം ഇരുന്ന് അദ്ദേഹം സംസാരിച്ചെന്നും ഗോകുല്‍ ഓര്‍മ്മ പങ്കുവച്ചു.

അദ്ദേഹം അധികം സംസാരിക്കുമെന്നൊന്നും കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് അനുഭവിച്ചിട്ട് പെട്ടെന്ന് സ്‌കൂട്ടാവാം എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു.

മാത്രമല്ല, എന്നേയും എന്റെ സുഹൃത്തിനേയും ഭക്ഷണം കഴിക്കാനായിട്ടും അദ്ദേഹം ക്ഷണിച്ചു. കൂടാതെ എനിക്ക് ഭക്ഷണം വിളമ്പിത്തന്നു. അതൊരു മാജിക്കലായിട്ടുള്ള അനുഭവമായിരുന്നു. ഭക്ഷണം കഴിച്ച് ഞാന്‍ കൈ കഴുകുമ്പോള്‍ എന്റെ സുഹൃത്ത് എന്റെ പിറകില്‍ നില്‍പ്പുണ്ടായിരുന്നു. പുള്ളിയുടെ എക്സ്പ്രഷന്‍ കണ്ണാടിയില്‍ കൂടി കണ്ടപ്പോള്‍ എന്തുപറ്റിയെന്ന് ചോദിച്ചു. അവന്‍ പറഞ്ഞത് എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു എന്നായിരുന്നു.

അത് എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. നമ്മള്‍ അത് പ്രതീക്ഷിക്കുന്നില്ല. അത്രയും വലിയ ആള്‍ക്കാരുടെ അടുത്ത് നിന്ന് ഇങ്ങനെയാരു ട്രീറ്റ്. പിന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് അവിടെ ചെല്ലാനുള്ള സ്വാതന്ത്ര്യം മമ്മൂട്ടി സാറായാലും ചാലുവായാലും തന്നിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു. പക്ഷേ ഞാന്‍ വളരെ ചുരുക്കമേ അദ്ദേഹത്തെ അവിടെ പോയി കാണാറുള്ളൂ, ആ സ്വാതന്ത്യം നമ്മള്‍ ദുരുപയോഗിക്കാന്‍ പാടില്ലല്ലോ, ഗോകുല്‍ പറഞ്ഞു.

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസില്‍ അഭിനയിച്ചതിനെ കുറിച്ചും ഗോകുല്‍ പറയുന്നുണ്ട്.
മാസ്റ്റര്‍ പീസില്‍ ചുരുങ്ങിയ സീനില്‍ മാത്രമേ ഉണ്ടാവുള്ളു എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എങ്കിലും മമ്മൂട്ടി സാറിന്റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നതുകൊണ്ടാണ് ആ സിനിമ ചെയ്തത്. ഒരുമിച്ച് സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്തില്ലെങ്കിലും അതുപോലത്തെ ഫീല്‍ തന്നെയായിരുന്നെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 mins ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

1 hour ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

10 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 hours ago