സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ജോഷി ചിത്രം പാപ്പന് മികച്ച വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാചിത്രത്തിന്റെ വിജയത്തിന് പിന്നാലെ എക്സ്യുവി 700 വാങ്ങി ഗോകുല്‍ സുരേഷ്.
മഹീന്ദ്രയുടെ പ്രീമിയം എസ്യുവിയായ എക്സ്യുവി 700 ഡീസല്‍ വകഭേദം എഎക്സ് 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. നേരത്തെ മഹീന്ദ്രയുടെ തന്നെ ഥാര്‍ ഗോകുല്‍ സുരേഷ് സ്വന്തമാക്കിയിരുന്നു. എക്സ്യുവി 700 എഎക്സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.
മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്സ്യുവി 700 കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ എസ്യുവിയില് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…