‘പാപ്പന്റെ പുലി’ എക്‌സ്‌യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ജോഷി ചിത്രം പാപ്പന്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാചിത്രത്തിന്റെ വിജയത്തിന് പിന്നാലെ എക്‌സ്‌യുവി 700 വാങ്ങി ഗോകുല്‍ സുരേഷ്.

മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയായ എക്‌സ്യുവി 700 ഡീസല്‍ വകഭേദം എഎക്‌സ് 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. നേരത്തെ മഹീന്ദ്രയുടെ തന്നെ ഥാര്‍ ഗോകുല്‍ സുരേഷ് സ്വന്തമാക്കിയിരുന്നു. എക്‌സ്‌യുവി 700 എഎക്‌സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്‌സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.

മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്‌സ്‌യുവി 700 കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ എസ്യുവിയില്‍ മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.

Previous articleവീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ; വീഡിയോ
Next articleവാഹനാപകടത്തില്‍ പൊള്ളലേറ്റ നടി ആന്‍ ഹേഷ് അന്തരിച്ചു