സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രിയും താരലോകവും എല്ലാം ഒന്നിച്ച ഗംഭീര ചടങ്ങായിരുന്നു ഭാഗ്യയുടെ വിവാഹം. ഇപ്പോഴിതാ സഹോദരിയുടെ വിവാഹദിനത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്.
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുല്‍ കമന്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപും ഉള്‍പ്പടെ നിരവധി പേര് പങ്കെടുത്തിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനമന്ത്രിയും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ ചിത്രമാണ് ശീതള്‍ ശ്യാം പങ്കുവച്ചത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ തൊഴുത് നില്ക്കുമ്പോള് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതാണ് ചിത്രം. വേറെ ആളെ നോക്ക്, മമ്മൂക്ക എന്നാണ് ശീതള്‍ ശ്യാം കുറിച്ചിരിക്കുന്നത്. ഇതിനു താഴെയാണ് ഗോകുല്‍ ശക്തമായ മറുപടിയുമായി നല്‍കിയിരിക്കുന്നത്.
‘ചില ആളുകള്‍ ഇങ്ങനെയാണ്, പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛര്‍ദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’- എന്നാണ് ഗോകുല്‍ മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേര് ഗോകുലിനെ പിന്തുണച്ചുകൊണ്ട് എത്തി. ശീതള്‍ ശ്യാം തന്നെ ഗോകുലിന് മറുപടി നല്‍കിയിട്ടുണ്ട്. സഹോദരിയുടെ ബിഗ് ഡേ അല്ലേ അന്നും അത് ആസ്വദിക്കൂ എന്നുമാണ് ശീതള്‍ ശ്യാം കുറിച്ചത്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…