ഭാഗ്യയുടെ വിവാഹത്തിനെ വിമര്‍ശിച്ച് കമന്റ്!! ചുട്ട മറുപടി നല്‍കി ഗോകുല്‍

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രിയും താരലോകവും എല്ലാം ഒന്നിച്ച ഗംഭീര ചടങ്ങായിരുന്നു ഭാഗ്യയുടെ വിവാഹം. ഇപ്പോഴിതാ സഹോദരിയുടെ വിവാഹദിനത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്.…

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രിയും താരലോകവും എല്ലാം ഒന്നിച്ച ഗംഭീര ചടങ്ങായിരുന്നു ഭാഗ്യയുടെ വിവാഹം. ഇപ്പോഴിതാ സഹോദരിയുടെ വിവാഹദിനത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുല്‍ കമന്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപും ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനമന്ത്രിയും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ ചിത്രമാണ് ശീതള്‍ ശ്യാം പങ്കുവച്ചത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ തൊഴുത് നില്‍ക്കുമ്പോള്‍ മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതാണ് ചിത്രം. വേറെ ആളെ നോക്ക്, മമ്മൂക്ക എന്നാണ് ശീതള്‍ ശ്യാം കുറിച്ചിരിക്കുന്നത്. ഇതിനു താഴെയാണ് ഗോകുല്‍ ശക്തമായ മറുപടിയുമായി നല്‍കിയിരിക്കുന്നത്.

‘ചില ആളുകള്‍ ഇങ്ങനെയാണ്, പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛര്‍ദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’- എന്നാണ് ഗോകുല്‍ മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേര്‍ ഗോകുലിനെ പിന്തുണച്ചുകൊണ്ട് എത്തി. ശീതള്‍ ശ്യാം തന്നെ ഗോകുലിന് മറുപടി നല്‍കിയിട്ടുണ്ട്. സഹോദരിയുടെ ബിഗ് ഡേ അല്ലേ അന്നും അത് ആസ്വദിക്കൂ എന്നുമാണ് ശീതള്‍ ശ്യാം കുറിച്ചത്.