Categories: Film News

അച്ഛൻ ഇന്നും ജങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു അച്ചനാണ് എന്റെ ഹീറോ ഗോകുൽ സുരേഷ് !!

അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് സുരേഷ് ഗോപി. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന ഒരു വ്യ്കതിയാണ് അദ്ദേഹം. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ തന്നെ. താരം രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരുപാട് പേർക്ക് അത് സഹായമായിരുന്നു. കാരണം നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിവും മനസ്സും ഉള്ള താരം ജനങ്ങൾക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പായിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെയാണ് സുരേഷ് ഗോപി ഇത് വരെ പ്രവർത്തിച്ചതും.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഒരു വീഡിയോ സമൂഹ മദ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. കേരളത്തിലെ ആദിവാസികൾക്കായി കേന്ദ്രത്തിൽ സംസാരിക്കുന്ന വീഡിയോ ആയിരുന്നു ഇത്. ആദിവാസികൾക്ക് അനുവദിച്ചിരിക്കുന്ന ഒരു സഹായവും നടക്കുന്നില്ല എന്നും തന്റെ കയ്യിൽ നിന്നുള്ള പൈസ നൽകിയാണ് താൻ അവരെ സഹായിക്കുന്നതും എന്നുമായിരുന്നു നിയമസഭയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഈ വീഡിയോ പങ്ക് വെച്ചാണ് നടനും അദ്ദേഹത്തിന്റെ മകനുമായ ഗോകുൽ സുരേഷ് രംഗത്ത് വന്നിരിക്കുന്നത്. ‘വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ എന്നാണ് അച്ചനെക്കുറിച്ച് മകൻ പ്രതികരിച്ചത്.

Rahul