Film News

‘ഗോള്‍ഡിന്റെ ഫസ്റ്റ് കോപ്പി കൈയ്യില്‍ കിട്ടിയതിനു ശേഷമാകും റിലീസ് തീയതി പ്രഖ്യാപിക്കുക’; നിര്‍മ്മാതാവ്

പൃഥ്വിരാജ്- അല്‍ഫോണ്‍സ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഗോള്‍ഡ് സിനിമയുടെ റിലീസ് തീയതിയില്‍ വീണ്ടും അനിശ്ചിതത്വം. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ലഭിക്കാതെ ഗോള്‍ഡിന്റെ റിലീസ് തീയതി പ്രഖ്യാപിക്കില്ലെന്നാണ് സിനിമയുടെ നിര്‍മാതാക്കാളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസിന്റെ പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ‘ഗോള്‍ഡ്’ എന്ന ചിത്രം എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായി ഫസ്റ്റ് കോപ്പി കൈയ്യില്‍ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക…നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാന്‍ ..’ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സെപ്റ്റംബര്‍ 8ന് ഓണം റിലീസായി പൃഥ്വിരാജ് ചിത്രമെത്തുമെന്നായിരുന്നു സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഗോള്‍ഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുകയായിരുന്നു. ഗോള്‍ഡിന്റെ റിലീസ് ഒരാഴ്ചയും കൂടി നീട്ടിയെന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലിസ്റ്റിന്‍ ഇന്ന് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും കൂടി എത്തിയതോടെ ചിത്രത്തിന്റെ റിലീസ് ഈ മാസം കാണില്ലായെന്നാണ് സൂചന.

അല്‍ഫോണ്‍സ് പുത്രന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ പൃഥിരാജ്, നയന്‍താര, അജ്മല്‍ അമീര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Recent Posts

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

56 mins ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

1 hour ago

ഷൈന്‍ നിഗമും സണ്ണിവെയ്നും ഒരുമിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍

സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി…

2 hours ago