നടി ഖുശ്ബുവിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി. ഇ.സി.എച്ഛ് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെ നൂറില്‍പരം ചിത്രങ്ങളില്‍ നായികാ വേഷത്തില്‍ തിളങ്ങിയ താരമാണ് ഖുശ്ബു.
സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും പയറ്റിയിട്ടുണ്ട് ഖുശ്ബു. അടുത്തിടെ താരം ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയത് ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനയായിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം ദ്വീര്ഘനാളത്തേക്ക് അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഈ വര്‍ഷമാണ് ഏറ്റവും അധികം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്.