സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ജീവിതമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രണയവും ജീവിതവും ഒന്നിച്ച് ആരംഭിച്ചതോടെ ഇരുവരുടെയും പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകലോകം. പ്രണയം പറഞ്ഞതോടെ ഇരുവരും നിറയെ പ്രണയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇരുവരും പ്രണയം പറഞ്ഞതിനെ കുറിച്ചെല്ലാം സോഷ്യലിടത്ത് തുറന്നുപറഞ്ഞിരുന്നു.
എന്നാല്‍ പരസ്പരം കൈമാറിയ ആദ്യ സമ്മാനങ്ങളെ കുറിച്ച് എവിടെയും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു.
ഇപ്പോഴിതാ ഗോപി അമൃതയ്ക്ക് നല്കിയ ആദ്യ സമ്മാനമാണ് വൈറലാകുന്നത്,
ഗോപി അമൃതയ്ക്കു ആദ്യമായി കൊടുത്ത സമ്മാനം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടാണ് തുറന്നുപറഞ്ഞത്. ഒരു വസ്തു എന്ന നിലയില്‍ അമൃതയ്ക്ക് ഗോപി സമ്മാനിച്ചത് ഒരു മൂക്കുത്തിയായിരുന്നു. പലരും ആ മൂക്കുത്തിയെക്കുറിച്ച് അഭിനന്ദിച്ചു എന്ന് അമൃത പറഞ്ഞിരുന്നു.
എന്നാല്‍ അമൃത തിരിച്ച് നല്കിയ സമ്മാനം കൈയ്യില്‍ കൊടുക്കാവുന്നതായിരുന്നില്ല.
ഗോപിയുടെ സ്റ്റുഡിയോക്ക് ഒരു കിടിലന്‍ മേക്കോവറാണ് അമൃത നല്‍കിയത്. അതുവരെയുണ്ടായിരുന്ന സ്റ്റുഡിയോയുടെ അവസ്ഥയെ കുറിച്ചും ഗോപി പറയുന്നുണ്ട്.
മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി മാറ്റി എന്നാണ് പ്രിയതമയുടെ സമ്മാനത്തെ കുറിച്ച് ഗോപി പറയുന്നത്.
അടുത്തിടെയാണ് അമൃതയുടെ മകള്‍ അവന്തികയുടെ ജന്മദിനം, സഹോദരി അഭിരാമിയുടെ പിറന്നാള്‍ എന്നിവയും ഇവര്‍ ആഘോഷമാക്കിയത്. അതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…