ചൊറി കമെന്റിന് മറുപടി നൽകി ഗോപി സുന്ദർ

പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന താരം ആണ് ഗോപി സുന്ദർ. മികച്ച ഒരു സംഗീത സംവിധായകൻ ആയ ഗോപി സുന്ദറിന് നിരവധി ആരാധകർ ആണുള്ളത്. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് ഗോപി സുന്ദർ ഇതിനോടകം ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രൊഫഷണൽ ജീവിതത്തിൽ വിജയം നേടിക്കൊണ്ടിരിക്കുമ്പോഴും വ്യക്തി ജീവിതത്തിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഗോപി സുന്ദർ പലപ്പോഴും നേരിടുന്നത്. നിരവധി ആരാധകർ ഗോപി സുന്ദറിന് ഉണ്ടെങ്കിലും പലപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും മറ്റും താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കളിയാക്കി കൊണ്ടുള്ള കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ വരാറുള്ളത്.

അഭയ ഹിരണ്മയിയുമായി ബന്ധം അവസാനിപ്പിച്ച ഗോപി സുന്ദർ അധികം വൈകാതെ തന്നെ അമൃത സുരേഷുമായി അടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇടയ്ക്ക് ഇരുവരും വേർപിരിഞ്ഞു എന്ന  തരത്തിൽ ഉള്ള വാർത്തകളും  പ്രചരിച്ചിരുന്നു. അപ്പോഴും അമൃതയും ഒത്തുള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഗോപി സുന്ദർ മറുപടിനൽകിയത് . കഴിഞ്ഞ ദിവസമാണ് അമൃതയുടെ മകൾ  പാപ്പുവിന്റെ പിറന്നാൾ ആഘോഷം നടന്നത്. ഈ ചടങ്ങിലും ഗോപി സുന്ദർ ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞു എന്ന വാർത്തകൾ വീണ്ടും പ്രചരിക്കുകയാണ്‌ .

അതെ സമയം ഗോപി സുന്ദർ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രത്തിൽ മയോനി അടക്കം അഞ്ചു പേരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തത്. അതിൽ അമൃതയുടെ പേര് ഇല്ലായിരുന്നു. അതോടെ ഗോപി സുന്ദറിനോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. നിങ്ങൾ ഫോട്ടോ പോസ്റ്റ് ചെയ്യുന്നിടത്തെല്ലാം മയോനിയെ ടാഗ് ചെയ്യുന്നുണ്ടല്ലോ, അമൃതയെ കാണുന്നില്ലല്ലോ എന്നാണ് ഇയാൾ ചോദിച്ച കമെന്റ്. അതിനു ഗോപി സുന്ദർ നൽകിയ മറുപടി മറന്നു പോയി എന്നാണ്. എന്നാൽ ഈ ചോദ്യവും അതിനു ഗോപി സുന്ദർ നൽകിയ മറുപടിയും വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Devika Rahul