‘നീ ഉണ്ടാക്കിയ രണ്ട് മക്കള്‍ ഇല്ലേ, അവരുടെ കൂടെ ഫോട്ടോ ഇട്ടിരുന്നേല്‍ അന്തസ് ഉണ്ടാരുന്നു’ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയാള്‍ക്ക് തക്ക മറുപടി നല്‍കി താരം. ”എടാ ഗോപി, നീ ഉണ്ടാക്കിയ രണ്ടു മക്കള്‍ ഇല്ലേടാ. അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നെങ്കില്‍ കുറച്ചുകൂടി അന്തസ്സ് ഉണ്ടായേനെ. വെറുതെ പറയിപ്പിക്കാന്‍ നില്‍ക്കാതെ പോടാ” എന്നായിരുന്നു ഒരാള്‍ ഗോപി സുന്ദര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.

ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ‘നിന്നെ എന്താണ് കാണാത്തത് എന്ന് വിചാരിച്ചതെ ഉള്ളൂ. നീ വന്നോ ശ്യാമേ? ഞാന്‍ അന്തസ്സ് നോക്കാറില്ല. എന്തായാലും നീ അന്തസായി ജീവിക്കൂ. ശ്യാംകുമാര്‍ ശശി മോനെ. ഓണാശംസകള്‍”.

ഗോപി സുന്ദര്‍ ഒരു കുടുംബ ഫോട്ടോയാണ് പങ്കുവെച്ചത്. ഗോപിയും അമൃതയും അമൃതയുടെ മകള്‍ അവന്തികയും ആണ് ചിത്രത്തില്‍ ഉള്ളത്. എല്ലാവര്‍ക്കും ഓണാശംസകള്‍ എന്നാണ് ചിത്രത്തിന് നല്‍കിയ തലക്കെട്ട്. അതേസമയം നിരവധി പേരാണ് ഗോപി സുന്ദറിന്റെ കമന്റിന് ലൈക്ക് ചെയ്തത്.

Gargi