Film News

ഗോപി സുന്ദറിനൊപ്പം വൃന്ദാവനത്തിലെത്തിയ സുന്ദരി!!! കൈയ്യോടെ പൊക്കി നെറ്റിസണ്‍സ്

ഹിറ്റുപാട്ടുകളേക്കാള്‍ സ്വകാര്യജീവിതം കൊണ്ട് സോഷ്യലിടത്ത് നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദര്‍. പലപ്പോഴും ഗോസിപ്പുകളാണ് പാട്ടുകളേക്കാള്‍ കൂടുതല്‍ ശ്രദ്ധനേടാറുള്ളത്. താരത്തിന്റെ പാട്ടുകള്‍ക്കും ഏറെ ആരാധകരുണ്ട്. മലയാളി ഹൃദയത്തോടു ചേര്‍ത്ത പാട്ടുകളാണ് ഏറെയും.

എന്നു ഗോപിയുടെ ജീവിതം വാര്‍ത്തകളില്‍ ഇടം നേടുന്നതാണ്. ആദ്യ ഭാര്യ പ്രിയയെ വിട്ട് ഗായിക അഭയഹിരണ്‍മയിക്കൊപ്പം നീണ്ട ലിവിങ് ടുഗെതര്‍. പിന്നീട് ഗായിക അമൃത സുരേഷിനൊപ്പം ഒരു വര്‍ഷം. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ഗോപിയും അമൃതയും പിരിഞ്ഞെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അക്കാര്യത്തിനെ സാധൂകരിക്കുന്നതാണ് ഇരുവരും സോഷ്യലിടത്ത് പങ്കിടുന്ന ചിത്രങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പിന്നീട് വന്നിട്ടില്ല.

അടുത്ത നാളായി ഇരുവരും കരിയറിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിനിടെയും ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. പ്രിയ നായര്‍ക്ക് ഒപ്പമുള്ള ചിത്രം ഗോപി പങ്കിട്ടതും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഗോപിയുടെ പുതിയ ചിത്രവും ചിത്രത്തിലുള്ളയാളുമാണ് ചര്‍ച്ചയായിരിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

ഗോപി സുന്ദറിന് ഒപ്പം ഭഗവാന്‍ കൃഷ്ണന്റെ വൃന്ദാവനില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങളും വീഡിയോസും അദ്വൈത പങ്കിട്ടിരുന്നു. ഗോപി സുന്ദറും അദ്വൈതയ്ക്ക് ഒപ്പമുള്ള ചിത്രം അദ്ദേഹത്തിന്റെ ഇന്‍സ്റ്റയില്‍ പിന്‍ പോസ്റ്റ് ആക്കിയിട്ടുണ്ട്. ഡാന്‍സറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരവുമാണ്. റീല്‍സ് വീഡിയോസുമായെല്ലാം താരം സജീവമാണ്. യാത്രകളെ ഏറെ ഇഷ്ടപെടുന്നയാളുമാമാണ് അദ്വൈത.

Anu B