Film News

‘ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അത് പെണ്ണുപിടി’ ; പ്രതികരിച്ച് ഗോപി സുന്ദർ

ആരാധകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സിനിമാ പ്രേമികളും സംഗീത പ്രേമികളും ഏറെ ഇഷ്ടപ്പെടുന്ന ഒരുപാട് പാട്ടുകള്‍ ഗോപി സുന്ദര്‍ ഒരുക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സംഗീതം ഒരുക്കിയിട്ടുള്ള ഗോപി സുന്ദര്‍ ബോളിവുഡിലും  തന്റെ  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനിലും ഗോപി സുന്ദര്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവുമാണ് ഗോപി സുന്ദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല ഗോപി സുന്ദര്‍ നേടാറുള്ളത്. നിരന്തരമുളള സൈബര്‍ ആക്രമണങ്ങളും ഗോപി സുന്ദറിന് മിക്കപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ തങ്ങളുടെ സദാചര ആക്രമണവുമായി പോസ്റ്റിന് കീഴിൽ എത്തും. കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറിന് സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഗായിക പ്രിയയുടെ കൂടെയുള്ള ചിത്രത്തിന്റെ പേരിലായിരുന്നു ആദ്യം താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്.

പിന്നാലെ ഗായിക പുണ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറിനെതിരെ ചിലര്‍ രംഗത്തെത്തി. ഇപ്പോഴിതാ പുണ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ഒരു വാര്‍ത്തയ്ക്ക് താഴെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. ‘എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയര്‍ത്തട്ടെ’എന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഇപ്പോൾ . സംഗീത റിയാലിറ്റി ഷോയിലൂടെയാണ് പുണ്യ ശ്രദ്ധ നേടുന്നത്. സീ കേരളത്തിലെ  സരിഗമപായിലൂടെയാണ് പുണ്യ പ്രദീപ് ആരാധകരുടെ പൂപ്പിയായി മാറുന്നത്. ഗോപി സുന്ദറിനെപ്പം സ്വിറ്റ്സര്‍ലന്റിലെ സംഗീത പരിപാടികളില്‍ പങ്കെടുക്കാന്‍ പുണ്യയുമുണ്ട്. പരിപാടിക്കിടെ നടത്തിയ യാത്രയില്‍ നിന്നുമുള്ള ചിത്രമാണ് പുണ്യ പങ്കുവച്ചിരിക്കുന്നത്. ബോസ് ഗോപി സുന്ദര്‍ സര്‍ എന്ന അടിക്കുറിപ്പോടെയാണ് പുണ്യ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നേരത്തെ, തനിക്കെതിരെയുള്ള സദാചാര ആക്രമണങ്ങള്‍ക്കെതിരെ ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. ഇവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല.


ഒരു പരാതിയും ഇല്ല. ആരും ആരേയും ചതിച്ചിട്ടുമില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലേ എന്നായിരുന്നു ഗോപി സുന്ദര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചത്. പിന്നെ ഒരു കാര്യം ചോദിക്കട്ടെ, ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന ഒരു കാര്യം ആയി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? നമിച്ചുവെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിച്ചു തരാം എന്നും ഗോപി സുന്ദര്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേര്‍ ഗോപി സുന്ദറിന് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. ഗോപി സുന്ദറിന്റെ വ്യക്തി ജീവിതവും ദാമ്പത്യവുമെല്ലാം എന്നും സോഷ്യല്‍ മീഡിയയിലൂടെ  വിചാരണ ചെയ്യപ്പെടാറുണ്ട്. അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ഒരുമിച്ചുള്ള ജീവിതവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. വന്ന് വന്ന് ഇപ്പോള്‍ ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ് ഗോപി സുന്ദറിന് ഇപ്പോൾ.

Sreekumar R