‘നില്‍ക്കാന്‍ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാന്‍ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല’- ഗോപി സുന്ദര്‍

ആരാധകരേറെയുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയായ മ്യൂസിക് ഡയറക്ടറായി ഗോപി സുന്ദര്‍ മാറിക്കഴിഞ്ഞു. സംഗീത ലോകത്ത് കൈയ്യടികള്‍ നിറയുമ്പോഴും വ്യക്തി ജീവിതത്തില്‍ ഏറെ മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അമൃത സുരേഷുമൊത്തുള്ള ജീവിതം സംഗീത സാന്ദ്രമാക്കി തീര്‍ക്കുകയാണ് താരം. വിമര്‍ശനങ്ങളോടൊന്നും ഇരുവരും പ്രതികരിക്കാറില്ല.

ഇപ്പോഴിതാ ഗോപി സുന്ദര്‍ അമ്മയോടൊപ്പമുള്ള ചിത്രം പങ്കിട്ടിരുന്നു. പതിവുപോലെ വിമര്‍ശനവും പോസിറ്റീവ് കമന്റുകളും നിറയുന്നുണ്ട്. കമന്റിന് ഗോപി കൃത്യമായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. ഗോപിയുടെ മറുപടിയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അമ്മയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് ഗോപി പങ്കുവച്ചത്.

‘പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ അമ്മ. ഇതിലെങ്കിലും ഉറച്ച് നില്‍ക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം,’ എന്നാണ് ചിത്രത്തിന് താഴെ ഒരാള്‍ കമന്റിട്ടത്. അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

‘എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്. ഞാന്‍ സന്തോഷമായിരിക്കണമെന്നാണ് അമ്മയ്ക്ക്. മകന്റെ തീരുമാനങ്ങളില്‍ അമ്മയ്ക്ക് വിശ്വാസമുണ്ട്. നില്‍ക്കാന്‍ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാന്‍ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല,’ എന്നായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

നടന്‍ ബാലയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയാണ് അമൃതയും ബാലയും ഒന്നിച്ചത്. അമൃതയുടെ മകള്‍ പാപ്പു ഗോപിയ്ക്കും അമൃതയ്‌ക്കൊപ്പമാണുള്ളത്. ഗോപി സുന്ദറും അമൃതയുടെ മകളും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുമ്പോഴും വിമര്‍ശനം നിറയാറുണ്ട്. സ്വന്തം മക്കളെ നോക്കാത്ത വ്യക്തിയാണ് മറ്റൊരാളുടെ മകളെ സ്‌നേഹിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. അതേസമയം തന്റെ മക്കള്‍ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഗോപി പറയാറുണ്ട്.

അടുത്തിടെ കരള്‍ രോഗത്തെത്തുടര്‍ന്ന് ബാല ചികിത്സയിലാണ്. തുടര്‍ന്ന് അമൃതയും ഗോപി സുന്ദറും പാപ്പുവും അമൃതയുടെ മാതാപിതാക്കളും ആശുപത്രിയിലെത്തി ബാലയെ സന്ദര്‍ശിച്ചിരുന്നു.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago