ജീവിതം ഒന്നേയുള്ളു, അത് നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കു, ഗോപി സുന്ദർ

നിരവധി ആരാധകരുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. കരിയറിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം അത്ര സുഖകരമല്ല. വ്യക്തി ജീവിതത്തിൽ നിരവധി വിമർശനങ്ങൾ ആണ് പലപ്പോഴും ഗോപി സുന്ദർ നേരിട്ടിട്ടുള്ളത്. ഗോപി സുന്ദറിന്റെ വ്യക്തി ജീവിതത്തിനെ തുറന്നു കാട്ടി പല വിമർശനങ്ങളും  സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളോട് ഒന്നും പൊതുവെ പ്രതികരിക്കാത്ത ആൾ കൂടിയാണ് ഗോപി സുന്ദർ. ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചാണ് ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയിയുമായി ഡേറ്റിങ്ങിൽ ആയിരുന്നത്.

എന്നാൽ അഭയയുമായി പിരിഞ്ഞ ഗോപി സുന്ദർ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്‌തതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് ഇവർക്ക് എതിരെ വന്നത്. ഗോപി സുന്ദറിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഗോപി സുന്ദർ ഈ വിമർശനങ്ങളോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഗോപി സുന്ദർ തന്റെ അമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴെ ഒരാൾ നൽകിയ കമെന്റും അതിനു ഗോപി സുന്ദർ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’, എന്നായിരുന്നു പോസ്റ്റിന് ഒരാൾ നൽകിയ മറുപടി. തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം, മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത് എന്നാണ് ഇയാൾക്ക് ഗോപി സുന്ദർ നൽകിയ മറുപടി.

Devika Rahul