ജിപിയെയും ഫാമിലിയെയും വിട്ട് ബി​ഗ് ബോസിലേക്ക്; ​ഗോപിക അനിലിന്റെ മറുപടി വൈറൽ

മലയാളികൾ അടുത്തിടെ ഒന്നടങ്കം ആഘോഷമാക്കിയതാണ് ​ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹം. ജിപിയുടെയും ഗോപികയുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. വിവാഹ ശേഷം ഹണിമൂൺ ആഘോഷമാക്കുകയാണ് ഇരുവരും. നേപ്പാളിലേക്കായിരുന്നു താരങ്ങളുടെ ആദ്യ യാത്ര. യാത്രയിക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളും രസകരമായ സംഭവങ്ങളുമെല്ലാം താരങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട്.

ഗോപിക പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നേപ്പാളിലെ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്ത ബസിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കളിപ്പിക്കുന്ന ​ഗോപികയെ വീഡിയോയിൽ കാണാം. അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്ന കുട്ടി ഗോപികയെ ഷൂട്ട് ചെയ്യുന്ന പോലെ കാണിക്കുമ്പോൾ ഗോപിക വീഴുന്നതായി അഭിനയിക്കുകയാണ്. ഇതേപോലെ തിരിച്ചും ചെയ്യുന്നുണ്ട്. ഇവരുടെ കളി കണ്ട് കൂടെയുള്ളവർ ചിരിക്കുന്നതും വീഡിയോയെ രസകരമാക്കുന്നു.

അടുത്തിടെ ഗോപിക വീട്ടുകാരുമായുള്ള അറ്റാച്ച്മെൻറിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. “ബിഗ്‌ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല. വേറെ ഒന്നും കൊണ്ടല്ല, എനിക്ക് എന്റെ ഫാമിലിയെ വിട്ടിട്ട് അത്രയും ദിവസം ഫോണിൽ പോലും കോൺടാക്ട് ചെയ്യാതെ നിൽക്കണ്ടേ അത് പറ്റില്ല. ആ ഒരു കാരണം മാത്രമാണ്. ഞാൻ എവിടെ ആയാലും ഡെയിലി മൂന്നാലു തവണ വീട്ടിലേക്ക് വിളിക്കും. മെസേജെങ്കിലും ചെയ്യും വിളിക്കാൻ പറ്റിയില്ലെങ്കിൽ ഇതൊന്നും ഇല്ലാതെ എനിക്ക് പറ്റില്ല. ഞാൻ ഒരു ടിപ്പിക്കൽ ഫാമിലി ഗേൾ ആണ്” ഗോപിക പറഞ്ഞു.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 min ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago