ജിപിയെയും ഫാമിലിയെയും വിട്ട് ബി​ഗ് ബോസിലേക്ക്; ​ഗോപിക അനിലിന്റെ മറുപടി വൈറൽ

മലയാളികൾ അടുത്തിടെ ഒന്നടങ്കം ആഘോഷമാക്കിയതാണ് ​ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹം. ജിപിയുടെയും ഗോപികയുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. വിവാഹ ശേഷം ഹണിമൂൺ ആഘോഷമാക്കുകയാണ് ഇരുവരും. നേപ്പാളിലേക്കായിരുന്നു താരങ്ങളുടെ…

മലയാളികൾ അടുത്തിടെ ഒന്നടങ്കം ആഘോഷമാക്കിയതാണ് ​ഗോപിക അനിലിന്റെയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹം. ജിപിയുടെയും ഗോപികയുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. വിവാഹ ശേഷം ഹണിമൂൺ ആഘോഷമാക്കുകയാണ് ഇരുവരും. നേപ്പാളിലേക്കായിരുന്നു താരങ്ങളുടെ ആദ്യ യാത്ര. യാത്രയിക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളും രസകരമായ സംഭവങ്ങളുമെല്ലാം താരങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട്.

ഗോപിക പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നേപ്പാളിലെ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്ത ബസിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കളിപ്പിക്കുന്ന ​ഗോപികയെ വീഡിയോയിൽ കാണാം. അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്ന കുട്ടി ഗോപികയെ ഷൂട്ട് ചെയ്യുന്ന പോലെ കാണിക്കുമ്പോൾ ഗോപിക വീഴുന്നതായി അഭിനയിക്കുകയാണ്. ഇതേപോലെ തിരിച്ചും ചെയ്യുന്നുണ്ട്. ഇവരുടെ കളി കണ്ട് കൂടെയുള്ളവർ ചിരിക്കുന്നതും വീഡിയോയെ രസകരമാക്കുന്നു.

അടുത്തിടെ ഗോപിക വീട്ടുകാരുമായുള്ള അറ്റാച്ച്മെൻറിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. “ബിഗ്‌ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല. വേറെ ഒന്നും കൊണ്ടല്ല, എനിക്ക് എന്റെ ഫാമിലിയെ വിട്ടിട്ട് അത്രയും ദിവസം ഫോണിൽ പോലും കോൺടാക്ട് ചെയ്യാതെ നിൽക്കണ്ടേ അത് പറ്റില്ല. ആ ഒരു കാരണം മാത്രമാണ്. ഞാൻ എവിടെ ആയാലും ഡെയിലി മൂന്നാലു തവണ വീട്ടിലേക്ക് വിളിക്കും. മെസേജെങ്കിലും ചെയ്യും വിളിക്കാൻ പറ്റിയില്ലെങ്കിൽ ഇതൊന്നും ഇല്ലാതെ എനിക്ക് പറ്റില്ല. ഞാൻ ഒരു ടിപ്പിക്കൽ ഫാമിലി ഗേൾ ആണ്” ഗോപിക പറഞ്ഞു.