Film News

വടക്കുംനാഥന് മുന്നിൽ ​ഗോപികയ്ക്ക് മിന്നുചാർത്തി ജിപി; വൈറലായി ചിത്രങ്ങൾ

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയുടെയും നടി ​ഗോപിക അനിലും വിവാഹിതരായി. വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചാണ് ജിപി ഗോപികയ്ക്ക് മിന്നുചാർത്തിയത്. വടക്കും നാഥ ക്ഷേത്രത്തിൽ വിവാഹം അങ്ങനെ പതിവുള്ളതല്ല. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുൻപിൽ എത്തിയാണ് ചടങ്ങുകൾ നടത്തിയത്.

കോഴിക്കോട് വച്ച് മാസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഓരോ ഒരുക്കങ്ങളും യൂട്യൂബ് ചാനലിലൂടെ ജിപി അറിയിക്കുന്നുണ്ടായിരുന്നു. വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണെന്നും തങ്ങൾ പ്രണയത്തിലായിരുന്നില്ലെന്നും ജിപി പറഞ്ഞിരുന്നു.

Ajay Soni