കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തുടക്കം കുറിച്ചത്. യുവതാരം സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ.ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാനവേഷത്തിൽ നടി ഗൗരി നന്ദയും എത്തുന്നുണ്ട്.
അടുത്ത ചിത്രം ജഗൻ ഷാജി കൈലാസിനൊപ്പമെന്ന് ഗൗരി നന്ദ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സിനിയുടെ പൂജയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തിൽ രൺജി പണിക്കരും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ
തിരക്കഥ രചിച്ചിരിക്കുന്നത്.ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ചിത്രം നിർമ്മിക്കുന്നത് എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. ഗോപി സുന്ദറാണ് സംഗീത സംവിധാനം.കലാസംവിധാനം ഡാനി മുസ്സരിസ്, മേക്കപ്പ് അനീഷ് വൈപ്പിൻ, പ്രൊജക്റ്റ് ഡിസൈനർ അൻസിൽ ജലീൽ, ലൈൻ പ്രൊഡ്യൂസർ -വിശ്വനാഥ്, പ്രൊഡക്ഷൻ കണ്ട്രോളർ – ദീപക് പരമേശ്വരൻ നേരത്തെ അഹാനാ കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കൽ ആൽബം ജഗൻ ഒരുക്കിയിരുന്നു.
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…