അടുത്ത ചിത്രം ജഗൻ ഷാജി കൈലാസിനൊപ്പമെന്ന് ഗൗരി നന്ദ

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തുടക്കം കുറിച്ചത്. യുവതാരം സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ.ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു…

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തുടക്കം കുറിച്ചത്. യുവതാരം സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ.ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാനവേഷത്തിൽ നടി ഗൗരി നന്ദയും എത്തുന്നുണ്ട്.

അടുത്ത ചിത്രം ജഗൻ ഷാജി കൈലാസിനൊപ്പമെന്ന് ഗൗരി നന്ദ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സിനിയുടെ പൂജയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തിൽ രൺജി പണിക്കരും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ
തിരക്കഥ രചിച്ചിരിക്കുന്നത്.ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ചിത്രം നിർമ്മിക്കുന്നത് എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം ജാക്‌സൺ ജോൺസൺ, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. ഗോപി സുന്ദറാണ് സംഗീത സംവിധാനം.കലാസംവിധാനം ഡാനി മുസ്സരിസ്, മേക്കപ്പ് അനീഷ് വൈപ്പിൻ, പ്രൊജക്റ്റ് ഡിസൈനർ അൻസിൽ ജലീൽ, ലൈൻ പ്രൊഡ്യൂസർ -വിശ്വനാഥ്, പ്രൊഡക്ഷൻ കണ്ട്രോളർ – ദീപക് പരമേശ്വരൻ നേരത്തെ അഹാനാ കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കൽ ആൽബം ജഗൻ ഒരുക്കിയിരുന്നു.