ബിക്കിനിയിൽ തിളങ്ങി 96 ലെ ജാനു ; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

96 എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗൗരി കിഷൻ. ജാനു എന്ന കഥാപാത്രമായാണ് ഗൗരി കിഷൻ ചിത്രത്തിൽ പ്രത്യക്ഷപെട്ടത്.

സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ഗൗരി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്. മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന തന്റെ ചിത്രങ്ങളാണ് ഗൗരി പങ്കുവെച്ചിരിക്കുന്നത്.

ബിക്കിനിയിലെത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. ഗൗരിയിൽ നിന്നും ഈ ഒരു നീക്കം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഒട്ടനവധി വിമർശനങ്ങളും താരത്തിന്റെ ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. എന്നാൽ അതിനെയൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുകയാണ് ഗൗരി.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.