ഭാഗ്യക്ക് ആശംസകളുമായി ഗവർണ്ണർ! സുരേഷ് ഗോപിയുടെ വീട്ടിലെത്തിയ ഗവർണ്ണറുടെ ചിത്രങ്ങൾ വൈറൽ 

ബി ജെ പി നേതാവും, നടനുമായ സുരേഷ് ഗോപിയുടെ വീട്ടിൽ എത്തി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, തിരുവനന്തപുരത്തു നടന്റെ  വീടായ ലക്ഷ്മിയിലാണ് ഗവർണ്ണർ എത്തിയത്. വസതിയിൽ എത്തിയ ഗവർണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വീകരിച്ചിരുത്തുകയും ഒപ്പം മകൾ ഭാഗ്യക്കും ഭർത്താവ് ശ്രെയസിനും വിവാഹ മംഗളാശംസകൾ ആശംസിക്കുകയും ചെയ്യ്തു, ഇപ്പോൾ സുരേഷ് ഗോപിയുടെ വീട്ടിൽ ഗവർണ്ണർ എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്

ലക്ഷ്മയിൽ ഗവർണ്ണരും കുടുംബവുമൊത്തു ഒന്നിച്ചാണ് എത്തിയിരുന്നത്, ഗവർണറും അദ്ദേഹത്തിന്റെ കുടുംബവും സുരേഷ് ഗോപിയുടെ കുടുംബവുമൊത്തു കുറച്ചു നിമിഷങ്ങൾ പങ്കുവെച്ചതിനു ശേഷമാണ് മടങ്ങിയത്, കൂടാതെ നവദമ്പതിമാർക്ക് നല്ലൊരു ജീവിതം ഗവർണ്ണർ ആശംസിക്കുകയും ചെയ്യ്തു,  കൂടാതെ ഗോകുലിനോടും, മാധവനോടും തന്റെ സ്നേഹാന്വേഷണങ്ങളും ഗവർണ്ണർ പങ്കുവെക്കുന്നുണ്ട്,  ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയിൽ ചർച്ച യായ താരവിവഹമായിരുന്നു നടൻ സുരേഷ്  ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം, ഈ ഒരു മംഗള കർമ്മത്തിൽ നിരവധി സിനിമ താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹ ദിവസം പ്രധാന മന്ത്രി നരേന്ദ മോദിയും പങ്കെടുത്തിരുന്നു, ഗുരുവായൂർ അമ്പലത്തിൽ ആയിരുന്നു  ഭാഗ്യ യുടെ വിവാഹം.