Film News

മറ്റുള്ളവരുടെ സ്നേഹം ലഭിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്നതാണ്! താൻ ഇനിയും ചെയ്യാൻ ആഗ്രഹിക്കുന്ന കഥപാത്രത്തെ കുറിച്ച്, ഗ്രേസ് ആന്റണി

പ്രേഷകരുടെ പ്രിയങ്കരിയായ നടി ഗ്രേസ് ആന്റണി സെൽഫ് ലവ് നെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, താൻ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും തന്റെ   സിനിമകൾ അങ്ങനെ കാണാറില്ല. കാരണം താൻ എങ്ങനെയാണ് ആ സിനിമകളിൽ അഭിനയിച്ചിരിക്കുന്നത് എന്ന് ഓർത്തിട്ടാണ്, അതുപോലെ സിനിമകൾ എനിക്ക് ആദ്യ ദിവസം തന്നെ കാണണം അല്ലെങ്കിൽ പിന്നെ കാണാൻ തോന്നില്ല. പക്ഷെ ഞാൻ അഭിനയിച്ച റോഷാക്ക് ഓ ടി ടി യിൽ ആണ് കണ്ടത്. സെല്ഫ്  ലവ് ആണ് എനിക്ക് കൂടുതൽ സന്തോഷം തരുന്നത് ഗ്രേസ് ആന്റണി പറയുന്നു

മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും നല്ലത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്നതാണ്, ഞാൻ സ്വയം കണ്ടെത്തിയ കാര്യമാണ് അത്, ഇതിനു മുൻപ് ഞാൻ മറ്റുള്ളവരിൽ നിന്നും ആ സ്നേഹം പ്രതീഷിച്ചിരുന്നു എന്നാൽ അതിന് വെറുതെ സമയം കളയുന്നതിനേക്കാൾ നല്ലത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്നതാണ് നടി പറയുന്നു

എന്നും രാത്രിയിൽ ഞാൻ എന്നെ തന്നെ കെട്ടിപിടിക്കാറുണ്ട്, എന്നിട്ട് സപ്പോർട്ട് തരുന്നതിനെ നന്ദി എന്നും പറയും. അത് നല്ലൊരു അനുഭവമാണ്, ശരിക്കും അങ്ങനൊരു കാര്യം നമ്മൾക്ക് ജീവിതത്തിൽ ആരുമില്ല എന്ന തോന്നൽ ഉണ്ടാവില്ല നടി പറയുന്നു

 

Suji